അറ്റ്ലാന്റ: ബഹുമാനപ്പെട്ട മുൻ ജോർജിയ സ്റ്റേറ്റ് സെനറ്റർ കർട്ട് തോംസൺ ജനുവരി 26 ന് ഷുഗർ ഹിൽ സിറ്റി ഹാളിൽ അമ്മയുടെ ആഭിമുഖ്യത്തിൽ നടന്ന ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷ വേളയിൽ നൂറുകണക്കിന് അംഗങ്ങളുടെയും അഭ്യുദയകാംഷികളുടേയും സാന്നിധ്യത്തിൽ അസ്സോസ്സിയേഷന്റെ പത്താം വാർഷികാഘോഷത്തിന്റെ പ്രത്യേക ലോഗോ ഔദ്യോഗികമായി പുറത്തിറക്കി. ശ്രീ തൊംസൺ തന്റെ പ്രസംഗത്തിൽ കേരള ജനതയുടെ ദേശസ്‌നേഹത്തെയും സമ്പന്നമായ സംസ്കാരത്തെയും അദ്ദേഹം പ്രകീർത്തിച്ചു.

“കഴിഞ്ഞ 10 വർഷമായി എന്റെ മുൻഗാമികൾ സംഘടിപ്പിച്ച NIരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക പ്രവർത്തനങ്ങളും സ്റ്റേജ് ഷോകളും ഈ അസോസിയേഷനെ അറ്റ്ലാന്റയിലെ വേറിട്ട ഒരു അസ്സോസ്സിയെഷനായി വളരാൻ സഹായിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ ഈ പത്താം വാർഷികം ഒരു അർത്ഥവത്തായ ഒരു ആഘോഷമാക്കാനാണ് ഞങ്ങളുടെ ആഗ്രഹം,” പത്താം വാർഷികാഘോഷത്തിനുള്ള പദ്ധതികളുടെ രൂപരേഖ തയ്യാറായി കൊണ്ടിരിക്കുന്നതായും പ്രസിഡണ്ട് ഡൊമിനിക് ചാക്കോനാൽ പറഞ്ഞു.

“അമ്മയുടെ നിലവാരമുള്ള പ്രവർത്തനങ്ങൾ നൂറുകണക്കിന് പുതുതലമുറ കേരളീയർ അമ്മയെ പിന്തുണയ്ക്കുവാന്നും അവരുടെ ഹൃദയങ്ങളിൽ എറ്റെടുക്കുവാന്നും കാരണമായി,” ജനറൽ സെക്രട്ടറി റോഷെൽ മെറാൻഡെസ് കാർത്തിക് പറഞ്ഞു. 2020 ൽ അമ്മയുടെ പത്താം വാർഷികാഘോഷങ്ങൾ പ്രഖ്യാപിച്ച അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി, അടുത്ത ദശകത്തിൽ അമ്മ അസോസിയേഷനെ പുതിയ ഉയരങ്ങളിലെത്തിക്കുന്ന വിവിധ ആശയങ്ങൾ ആണ് മുന്നോട്ട് വച്ചിരിക്കുന്നത്.

പത്താം വാർഷികത്തോടനുബന്ധിച്ചു ഉള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കാനായി തങ്ങൾ പ്രവർ‌ത്തിക്കുന്നുവെന്നും, കൂടുതൽ‌ പ്രഖ്യാപനങ്ങൾ‌ ഉടൻ‌ തന്നെ വരുമെന്നും ഈ ആശയത്തിന് മുൻകൈയെടുത്ത ജെയിംസ് കല്ലറക്കാണിയിൽ പറഞ്ഞു.

പുതിയ സെലിബ്രേഷൻ കമ്മിറ്റി ഉടൻ രൂപീകരിക്കുമെന്നും, ടിക്ക് ടോക്ക്, സെൽഫിസ്, കവിതാ രചന, ഉപന്യാസ രചന, ഫോട്ടോഗ്രാഫി എന്നിങ്ങനെ വിവിധ മത്സരങ്ങൾ വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.

ആനി അനുവേലിൽ

By admin

Leave a Reply

Your email address will not be published. Required fields are marked *