ചിക്കാഗോ: ചിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ പ്രൊഫ. കെ.കെ. ജോണിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

ചങ്ങനാശേരി കുരിശിങ്കല്‍ കുടുംബാംഗമായ പ്രൊഫ. കെ.കെ. ജോണ്‍ ചങ്ങനാശേരി എസ്.ബി. കോളജ് ഊര്‍ജ്ജതന്ത്ര വിഭാഗം തലവനായും, ദീര്‍ഘകാലം പ്രൊഫസറായും സേവനം അനുഷ്ഠിച്ചു. ജനുവരി 29 വ്യാഴാഴ്ച (01/29/2020) പുലര്‍ച്ചെയായിരുന്നു അന്ത്യം.

സംഘടനാ പ്രസിഡന്റ് ഷാജി കൈലാത്ത്, വൈസ് പ്രസിഡന്റ് ആന്റണി ഫ്രാന്‍സീസ് വടക്കേവീട്, സെക്രട്ടറി ഷീബാ ഫ്രാന്‍സീസ്, മുന്‍ പ്രസിഡന്റുമാരായ ജയിംസ് ഓലിക്കര, എബി തുരുത്തിയില്‍, ബിജി കൊല്ലാപുരം, ജിജി മാടപ്പാട്ട്, ഷിബു അഗസ്റ്റിന്‍ എന്നിവരും മറ്റു നിരവധി സംഘടനാംഗങ്ങളും പ്രൊഫസര്‍ ജോണിന്റെ ഊര്‍ജ്ജതന്ത്ര വിഷയത്തിലുള്ള അഗാധ പാണ്ഡിത്യത്തേയും സേവന തത്പരതയേയും ഉദ്ധരിച്ചുകൊണ്ട് പരേതന്റെ നിര്യാണത്തില്‍ കുടുംബാംഗങ്ങളോടുള്ള അനുശോചനം അറിയിക്കുകയും, ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

ഭാര്യ: ത്രേസ്യാമ്മ ജോണ്‍ (ആലപ്പുഴ നടുവിലേപ്പറമ്പില്‍ കുടുംബാംഗം). മക്കള്‍: റോണി ജോണ്‍ (സീനിയര്‍ പ്രൊഡക്ഷന്‍ മാനേജര്‍, എംആര്‍എഫ് വടവാതൂര്‍), ടോണി ജോണ്‍ (റീജണല്‍ ഹെഡ്, ഗോദ്‌റെജ് ആന്‍ഡ് ബോയിസ് ലിമിറ്റഡ് ചെന്നൈ). മരുമക്കള്‍: മീന ജോണ്‍ (ആലഞ്ചേരി, വേഴപ്ര), മിനി തെരേസ് ജോണ്‍ (വലിയകാലായില്‍, ചെത്തിപ്പുഴ, ഡിവിഷണല്‍ എന്‍ജിനീയര്‍ ബിഎസ്എന്‍എല്‍ എറണാകുളം).

സംസ്കാര ശുശ്രൂഷകള്‍ ഫെബ്രുവരി ഒന്നാം തീയതി ശനിയാഴ്ച (02/01/2020) രാവിലെ 9 -നു ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആരംഭിച്ച് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി സെമിത്തേരിയില്‍ സംസ്കരിക്കുന്നതുമാണ്.

പരേതൻ ചങ്ങനാശേരി മുനിസിപ്പൽ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, എംജി സർവകലാശാലാ ഫിസിക്സ് വിഭാഗം ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ, കേരള സീനിയർ സിറ്റിസണ്‍സ് ഫെഡറേഷൻ പ്രസിഡന്‍റ്, ഓൾകേരള കാത്തലിക് കോണ്‍ഗ്രസ് എഡ്യുക്കേഷൻ കമ്മീഷൻ ചെയർമാൻ, ചങ്ങനാശേരി അതിരൂപതാ പാസ്റ്ററൽ കൗണ്‍സിൽ ഫിനാൻസ് കമ്മിറ്റി കണ്‍വീനർ, ചങ്ങനാശേരി ടൗണ്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ആന്റണി ഫ്രാന്‍സീസ് വടക്കേവീട് അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

By admin

Leave a Reply

Your email address will not be published. Required fields are marked *