മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയുടെ ജന്മദിനമായ ഒക്ടോബര് മുപ്പത്തിയൊന്നാം തീയതി ശനിയാഴ്ച്ച രാവിലെ ന്യൂ യോർക്ക് ടൈം 10 മണിക്കും (ഇന്ത്യൻ സമയം 7.30pm) ലോകമലയാളി സമൂഹം അദ്ദേഹത്തെ ആദരിക്കുന്നു. ഇതിന്റെ തത്സമയ സംപ്രേക്ഷണം അമേരിക്കയിൽ നിന്നും പ്രവാസി ചാനലിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് വേണ്ടി നടത്തുന്നതാണെന്ന് പ്രവാസി ചാനൽ ചെയർമാൻ വർക്കി എബ്രഹാം ഒരു പത്രക്കുറിപ്പിൽ അറിയിച്ചു.

പ്രവാസി ചാനലിന്റെ അമേരിക്കയിലുള്ള സ്റ്റുഡിയോ/ഓഫീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നാണ് ഇതിന്റെ സംപ്രേക്ഷണം സജ്ജീകരിച്ചിരിക്കുന്നത് എന്ന് മാനേജിംഗ് ഡയറക്ടർ സുനിൽ ട്രൈസ്റ്റാർ പറഞ്ഞു.

ശ്രീ ഉമ്മൻ ചാണ്ടിക്ക് എല്ലാ വിധ ജന്മദിനാശംസകളും പ്രവാസി ചാനലിന്റെ പേരിൽ അറിയിക്കുന്നതായും അദ്ദേഹത്തിന്റെ ജനസമ്പർക്ക പരിപാടികൾ കൂടുതലായി കേരളത്തിലെ ജനങ്ങൾക്ക് സഹായം ആകട്ടെ എന്നും പ്രവാസി ചാനലിന്റെ പാർട്നെർസ് ജോൺ ബേബി ഊരാളിൽ, ജോൺ ടൈറ്റസ്, ജോയ് നെടിയ കാലായിൽ കൂടാതെ ഇന്ത്യയുടെ ചുമതലയുള്ള ബിജു ആബേൽ ജേക്കബ് എന്നിവരും പറഞ്ഞു.

പ്രവാസി ചാനലിന്റെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കായി ചാനലിൽ തത്സമയ സംപ്രേഷണം കൂടാതെ, ഫേസ്ബുക്ക് ലൈവും, ഓണ്‍ലൈന്‍ സ്ട്രീമിംഗ് സംവിധാനവും ഒരുങ്ങിക്കഴിഞ്ഞു. ഓണ്‍ലൈന്‍ ആയി പ്രവാസി ചാനല്‍ ഡോട്ട് കോമിലും (www.pravasichannel.com) ഇമലയാളി വെബ്‌സൈറ്റില്‍ക്കൂടിയും (www.emalayalee.com), വേള്‍ഡ് ബിബി ടിവി (FREE APP) സംവിധാനങ്ങളില്‍കൂടിയും പ്രവാസി ചാനല്‍ കാണാവുന്നതാണ്. For More information 1-917-900-2123

Sunil Tristar
https://www.facebook.com/suniltristar
1-917-662-1122

By admin

Leave a Reply

Your email address will not be published. Required fields are marked *