ഹൂസ്റ്റൺ: ഹൂസ്റ്റണിലെ മല്ലപ്പള്ളി താലൂക്കിൽ നിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ മല്ലപ്പള്ളി സംഗമത്തിന്റെ പുതുവത്സരാഘോഷവും കുടുംബസംഗമവും ഫെബ്രുവരി 8 ന് ശനിയാഴ്ച 11 മണിക്ക് വിപുലമായ പരിപാടികളോടെ നടത്തപ്പെടും.

സ്റ്റാഫോർഡിലുള്ള മീഡിയ ഹൗസിൽ ( 445, FM1092, Suit 500D, Stafford) വച്ച് നടത്തപെടുന്ന സംഗമത്തിൽ ഹൂസ്റ്റണിലെ പ്രമുഖ വ്യക്തികളും പങ്കെടുക്കുന്നതാണ്.

പ്രസ്തുത ആഘോഷ പരിപാടികളിലേക്ക് എല്ലാ അംഗങ്ങളെയും സുഹൃത്തുക്കളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡണ്ട് ചാക്കോ നൈനാൻ,സെക്രട്ടറി റെസ്‌ലി മാത്യു,
ട്രഷറർ സെന്നി ഉമ്മൻ എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,
ചാക്കോ നൈനാൻ – 832 661 7555

ജീമോൻ റാന്നി

By admin

Leave a Reply

Your email address will not be published. Required fields are marked *