ഇന്ത്യന്‍ നാഷ­ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോർക്‌ കേരളാ ചാപ്റ്റ­റിന്റെ വനിതാ ഫോറത്തിന്റെ പ്രസിഡന്റ് ആയി ഷൈനി ഷാജൻ ,വൈസ് പ്രസിഡന്റ് രാധാ നായർ ,സെക്രട്ടറി ലീന ആലപ്പാട്ട് , , ജോയിന്റ് സെക്രട്ടറി ജ്യോതി പീറ്റർ , ട്രഷറര്‍ ഷീല ജോസഫ് എന്നിവരെയും കമ്മിറ്റി മെംബേർസ് ആയ ലൈസി അലക്സ് , ജയാ കുര്യൻ, ജിഷ അരുൺ,ഏലമ്മ രാജ്, അമ്പിളി ബിപിൻ, ജെസ്സി ആന്റോ, മേരികുട്ടി ജോർജ് എന്നിവരെ തിരെഞ്ഞുടുത്തതായി ചാപ്റ്റർ പ്രസിഡന്റ്‌ ജോയി ഇട്ടൻ അറിയിച്ചു.

ഇന്ത്യന്‍ നാഷ­ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോർക്‌ കേരളാ ചാപ്റ്റ­റിന്റെ പ്രവർത്തനം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വനിതാ ഫോറത്തിന്റെ പ്രവർത്തങ്ങൾക്ക് തുടക്കമിടുന്നതെന്ന് ജോയി ഇട്ടൻ അറിയിച്ചു.

സ്വതന്ത്രഭാരതം ഒരു പരമാധികാര രാഷ്ട്രമായി ഉയര്‍ത്തപ്പെട്ട 1950 ജനുവരി 26 ന്റെ ഓര്‍മ്മ പുതുക്കുമ്പോള്‍ ഇന്ത്യന്‍ നാഷ­ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോർക്‌ കേരളാ ചാപ്റ്റ­റിന്റെ ആഭി­മു­ഖ്യ­ത്തില്‍ ഫെബ്രുവരി 1 -ന് ശനിയാഴിച്ച ഉച്ചയ്ക്ക് 2 മണിക്ക് ഹാർട്സ് ഡെയിൽ ൽ ഉള്ള Our Lady of Shkodra – Albanian Church ഓഡിറ്റോറിയത്തിൽ (361 W Hartsdale Ave, Hartsdale, New York 10530)ൽ വെച്ച് വിപുലമായ രീതിയില്‍ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടത്തപ്പെടുന്നു. അതിനോട് അനുബന്ധിച്ചു നടക്കുന്ന ചടങ്ങിൽ കേരളാ ചാപ്റ്റ­റിന്റെ വനിതാ ഫോറത്തിന്റെ ഉൽഘാടനവും നടത്തുന്നതാണ്.

ഈവര്‍ഷത്തെ റിപ്പ­ബ്ലിക് ദിനാ­ഘോ­ഷ­ങ്ങളില്‍ മുഖ്യാ­തി­ഥി­യായി സംബ­ന്ധി­ക്കു­ന്നത് കേരള രാഷ്ട്രീയത്തിലെ കോൺഗ്രസിന്റെ യുവാക്കളുടെ ആവേശമായ വി.ടി . ബൽറാം എം.എൽ. എ യാണ് . കൂടാതെ നാഷ­ണല്‍ ഐ.­എന്‍.­ഒ.സി കേരളാ ചെയര്‍മാന്‍ കള­ത്തില്‍ വര്‍ഗീസ്, പ്രസി­ഡന്റ് ജോബി ജോര്‍ജ്,ട്രഷറര്‍ സജി എബ്രഹാം,Rev.Dr. വര്‍ഗീസ്‌ എബ്രഹാം(നാഷണൽ ട്രഷർ ), ചാക്കോ കൊയികലെത്തു(റീജ.വൈസ് പ്രസിഡന്റ്),ജനറൽ കണ്‍വീ­നര്‍മാ­രായ വർഗിസ് ജോസഫ്‌, ലൈസി അലക്സ്‌, ഗണേഷ് നായർ തുടങ്ങി സാമുഹ്യ സംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ആശംസകള്‍ അറിയിച്ച് സംസരിക്കുന്നതയിരുകും .

പൊതു­സ­മ്മേ­ള­ന­ത്തി­നു­ശേഷം നട­ക്കുന്ന കലാ­പ­രി­പാ­ടി­ക­ളുടെ ക്രമീ­ക­ര­ണ­ങ്ങള്‍ പൂര്‍ത്തി­യാ­യ­താ­യും, പുതുമയാര്‍ന്ന കലാ പരിപാടികളും ,. വ്യത്യ­സ്ത­മായ രീതി­യില്‍ നൃത്താ­വി­ഷ്കാ­ര­ങ്ങള്‍ കോര്‍ത്തി­ണക്കി നയ­ന­മ­നോ­ഹാ­രിത വിളി­ച്ചോ­തുന്ന നൂതന പരി­പാ­ടി­ക­ളാണ് ആവി­ഷ്ക­രി­ച്ചി­രി­ക്കു­ന്ന­തു . കുടാതെ കേരളത്തനിമയാര്‍ന്ന ഭക്ഷണവും ഒരിക്കിയിട്ട്ണ്ട്.

ന്യൂയോർക്കി­ലും പരി­സര പ്രദേ­ശ­ങ്ങ­ളി­ലു­മുള്ള മുഴു­വന്‍ ഇന്ത്യ­ക്കാ­രേയും ഈ സമ്മേ­ള­ന­ത്തി­ലേക്ക് ക്ഷണിക്കു ന്നതായി ജോയി ഇട്ടൻ അറിയിച്ചു .

ശ്രീകുമാർ ഉണ്ണിത്താൻ

By admin

Leave a Reply

Your email address will not be published. Required fields are marked *