ന്യുജഴ്‌സി : ന്യുജഴ്‌സിയില്‍ വെടിയേറ്റു മരിച്ച ഇന്ത്യന്‍ വംശജന്‍ അറവപള്ളിയുടെ (54) സംസ്‌കാരം നടത്തി. ഒക്ടോബര്‍ 26ന് രാവിലെ കാസിനോയില്‍ നിന്നും ന്യുജഴ്‌സിയിലുള്ള വീട്ടില്‍ എത്തിയ ഇദ്ദേഹത്തെിനു നേരെ അക്രമി നിറയൊഴിക്കുകയായിരുന്നു. അറവ പള്ളി കാസിനോയിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു.
ന്യുജഴ്‌സി പ്ലെയ്ന്‍സ് ബൊറൊയിലാണ് അറവപള്ളി താമസിച്ചിരുന്നത്. കാസിനോയില്‍ നിന്നും പിന്തുടര്‍ന്ന ആക്രമി ഇയാളെ കവര്‍ച്ച ചെയ്യുന്നതിനുള്ള ശ്രമത്തിനിടയിലാണ് നിറയൊഴിച്ചത്.
പ്രതിയെന്നു സംശയിക്കുന്ന ജെക്കയ് റീഡ്‌ജോണ്‍ (27) പിന്നീട് പൊലിസ് കസ്റ്റഡിയിലായി. ഇയാള്‍ക്കെതിരെ ഫസ്റ്റ് ഡിഗ്രി മര്‍ഡറിന് കേസെടുത്തിട്ടുണ്ട്. നോറിസ് ടൗണില്‍ നിന്നുള്ള വ്യക്തിയാണ് ജെക്കയ്.
സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിയായിരുന്നു അറവപള്ളി. 2014 മുതല്‍ അറെക്‌സ് ലബോറട്ടറീസ് സിഇഒ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇദ്ദേഹം. ഭാര്യയും ഒരു മകളും മകനും ഉള്‍പ്പെടുന്നതാണ് കുടുംബം.
പി.പി. ചെറിയാന്‍