ചിക്കാഗോ: ചിക്കാഗോയിൽ വച്ച് നടത്തപ്പെടുന്ന ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിൽ വച്ച് അമേരിക്കൻ മലയാളി സമൂഹത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും, സാമൂഹ്യ സംസ്കാരിക പ്രവർത്തനങ്ങളിൽ ‘മനുഷ്യസ്നേഹി’ എന്ന നിലയിൽ മനുഷ്യ നന്മക്കായ് ചെയ്ത ഏറ്റവും നല്ല കാര്യങ്ങൾ മുൻ നിർത്തിയാണ് സാം ആന്റോക്ക് ഈ പ്രത്യേക ഏറ്റവും നല്ല ‘ഫിലാന്ത്രോപ്പിസ്റ്’ പുരസ്‌കാരം നൽകി ഇന്ത്യ പ്രസ് ക്ലബ് ആദരിക്കുന്നത്.

മനുഷ്യ നന്മക്കായി സാം ആന്റോ സ്വന്തമായി സ്ഥാപിച്ച കാർമൽ മരിയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തങ്ങൾക്കാണ് അദ്ദേഹം നേതൃത്വം നൽകുന്നത്. HIV ബാധിച്ചതും താമസിക്കാൻ ഇടമില്ലാതെ അലഞ്ഞുതിരിയുന്ന കുട്ടികളുടെ പുനരധിവാസം ലക്ഷ്യമാക്കിയാണ് കാർമൽ മാറിയ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ പത്ത് വർഷങ്ങൾക്കുള്ളിൽ ഈ ചാരിറ്റബിൾ ട്രസ്റ്റ് 2 ലക്ഷം ഡോളറോളം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവൊഴിച്ചിട്ടുണ്ട്.

സാം ആന്റോയും കൂടി ചേർന്ന് സ്ഥാപിച്ച കേരളാ അസോസിയേഷൻ ഓഫ് നാഷ്‌വിൽ ന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായി പ്രവർത്തിക്കുന്നു. കേരളത്തിലെ വെള്ളപ്പൊക്കദുരിതാശ്വാസത്തിനായി കേരളാ അസോസിയേഷൻ ഓഫ് നാഷ്‌വിൽ 85000 ഓളം ഡോളർ സമാഹരിച്ച് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്ഈ. കോവിഡ് മഹാമാരിയിൽ പ്രയാസമനുഭവിക്കുന്നവർക്കായി ഇരുപതിൽപരം ഓക്സിജൻ കോണ്സന്ട്രേറ്റേഴ്‌സ് കേരളത്തിലേക്ക് അയച്ചിരുന്നു.

സംഘടനാ പ്രവർത്തനങ്ങളിൽ ടെന്നസിയിലെ നാഷ്‌വില്ലിലും പിന്നീട് ഫോമായിലും ശ്രദ്ധേയമായ സേവനങ്ങൾ അദ്ദേഹം അനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ 15 വർഷങ്ങളായി ഇമ്മിഗ്രെഷൻ പരിഷ്കാരത്തിനു വേണ്ടി നിരന്തരമായ പ്രവർത്തനങ്ങൾ നടത്തുകയും ഇതിനു വേണ്ടി നടത്തിയ ലോബ്ബിയിങ്ങിന് നേതൃത്വം നൽകുകയും ചെയ്തുവരികയായിരുന്നു. ഈ അടുത്തകാലത്ത് ഈ പരിശ്രമങ്ങൾ H4 EAD work permit എന്ന മാറ്റത്തിന് കാരണമായി എന്നത് ഏറെ അഭിമാനാർഹമായ കാര്യമാണ്. ഫോമാ ലീഗൽ ഇമ്മിഗ്രെഷൻ ഫെഡറേഷൻ (FOMAA Life ) ന്റെ ചെയർമാനായി അദീഹം ഇപ്പോൾ പ്രവർത്തിക്കുന്നു.

വളരെ പ്രസിദ്ധമായ ‘മലയാള പുരസ്കാരം’ അവാർഡും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. അമേരിക്കൻ മലയാളി സമൂഹത്തിന് മാതൃകയായ സാം ആന്റോയെ പോലുള്ളരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് സാമൂഹിക പ്രതിബദ്ധതയുള്ള IPCNA എന്ന മാധ്യമ കൂട്ടായ്‌മയുടെ ഉത്തരവാദിത്വമായാണ് കരുതുന്നത് എന്ന് IPCNA നാഷണൽ കമ്മറ്റിയെ പ്രതിനിധീകരിച്ച് ട്രഷറർ ജീമോൻ ജോർജ്ജ് അറിയിച്ചു.

നവംബർ 11 മുതൽ 14 വരെ നടക്കുന്ന ഈ കൺവെൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. കേരളത്തിലെ നിരവധി രാഷ്ട്രീയ – മാധ്യമ പ്രവർത്തകർ കോൺഫ്രൻസിൽ പങ്കെടുക്കും എന്നുറപ്പായിട്ടുണ്ട്. IPCNA ചിക്കാഗോ ചാപ്റ്ററിന്റെ ആതിഥേയത്വത്തിൽ നടത്തപെടുന്ന കൺവെൻഷനിലേക്ക് ഇവരെയുംസ്വാഗതം ചെയ്യുന്നതായി പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ് അറിയിച്ചു. കോൺഫ്രൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക ബിജു കിഴക്കേക്കുറ്റ് ( 1-773-255-9777), സുനിൽ ട്രൈസ്റ്റാർ (1-917-662-1122), ജീമോൻ ജോർജ്ജ് (1-267-970-4267)

അനിൽ മറ്റത്തികുന്നേൽ

By admin

Leave a Reply

Your email address will not be published. Required fields are marked *