അറ്റ്ലാന്റാ -: ഇന്തൃയുടെ 71ാമത് റിപ്പബ്ളിക്ക് ദിനാഘോഷങ്ങൾ ഇക്കഴിഞ്ഞ ജനുവരി 26ന് ഷുഗർ ഹിൽ സിറ്റി ഹാളിൽ സമുചിതമായി കൊണ്ടാടി. പ്രസിഡന്റ് ഡൊമിനിക്ക് ചാക്കൊനാലിന്റെ അദ്ധൃക്ഷതയിൽ ചേർന്ന സമ്മേളനം മുഖ്യാതിഥിയായിരുന്ന കർട്ട്‌ തൊംസൺ [മുൻ അറ്റ്ലാന്റാ സ്റ്റേറ്റ്‌ സെനറ്റർ] ഉത്ഘാടനം ചെയ്തു. അമേരിക്കയിലെ വിവിധ തലങ്ങളിൽ, പ്രത്യേകിച്ച് അറ്റ്ലാന്റായിലെ വിവിധ തലങ്ങളിൽ ഇന്തൃൻ സമൂഹത്തിന്റെ ,അതിലുപരി മലയാളി സമൂഹത്തിന്റെ പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടതും പ്രശംസനീയവും ആണ് എന്ന് കർട്ട് തോംസൺ പറയുകയുണ്ടായി. റിച്ചാർഡ് ഡീൻ വിൻഫീൽഡ്, ആൽഫ്രെഡ് ജോൺ, സുജാത ഗുപ്ത എന്നിവർ ആശംസകൾ നേർന്നു സംസാരിക്കുകയുണ്ടായി.

തുടർന്നു നടന്ന ചടങ്ങിൽ ഡയറക്ടർ ബോർഡ് അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി. ഇതിനെ തുടർന്നു അമ്മയുടെ 10ാമതു ജന്മദിനാഘോഷങ്ങളുടെ ലോഗോ കർട്ട് തോംസൺ നിർവ്വഹിച്ചു. അമ്മയുടെ വനിതാ വിഭാഗമായ കേരള വനിതാ വേദിയുടെ ഔദ്യോഗിക നാമകരണ പ്രഖ്യാപനം മോളി മുർത്താസ നിർവ്വഹിച്ചു. അമ്മയുടെ പത്താം ജന്മദിനാഘോഷങ്ങൾ ഈ വർഷം വൻ പരിപാടികളോടെ നടത്തപ്പെടുമെന്ന് ഡൊമനിക്ക് ചാക്കോനാൽ അറിയിച്ചു. തുടർന്നു വിവിധ കലാപരിപാടികളും അരങ്ങേറുകയുണ്ടായി.

യോഗത്തിൽ അമ്മ സെക്രട്ടറി റോഷൻ മെറാൻഡസ് സ്വാഗതവും ട്രഷറാർ ജെയിംസ് കല്ലറക്കാനിയിൽ കൃതജ്ഞതയും രേഖപ്പെടുത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *