സംവിധാനം- ഭരതന്‍
ഗാനരചന- കൈതപ്രം
സംഗീതം- ബോംബെ രവി
ആലാപനം- കെ ജെ യേശുദാസ്

ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതില്‍
ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാല്‍
ഋതുക്കള്‍ നമുക്കായ് പണിയും സ്വര്‍ഗ്ഗത്തില്‍
ആകാശഗംഗയും ആമ്പല്‍ക്കുളം

ആതിരാപ്പെണ്ണിന്റെ വെണ്ണിലാപ്പാല്‍ക്കുടം
നീയൊന്നുതൊട്ടപ്പോള്‍ പെയ്തുപോയി
മഴവില്‍ തംബുരു മീട്ടുമ്പോള്‍ എന്‍
സ്നേഹസ്വരങ്ങള്‍ പൂമഴയായ്
സ്നേഹസ്വരങ്ങള്‍ പൂമഴയായ്
പാദസരം തീര്‍ക്കും പൂഞ്ചോല
നിന്മണിക്കുമ്പിളില്‍ മുത്തുകളായ്
ഋതുക്കള്‍ നമുക്കായ് പണിയും സ്വര്‍ഗ്ഗത്തില്‍
ആകാശഗംഗയും ആമ്പല്‍ക്കുളം
ചന്ദ്രകാന്തം……

കുങ്കുമം ചാര്‍ത്തിയ പൊന്നുഷസ്സന്ധ്യതന്‍
വാസന്തനീരാളം നീയണിഞ്ഞു
മഞ്ഞില്‍ മയങ്ങിയ താഴ്വരയില്‍ നീ
കാനനശ്രീയായ് തുളുമ്പിവീണൂ
കാനനശ്രീയായ് തുളുമ്പിവീണൂ
അംബര ചുറ്റും വലത്തുവയ്ക്കാൻ
നാമൊരു വെണ്‍മേഘത്തേരിലേറി
ഋതുക്കള്‍ നമുക്കായ് പണിയും സ്വര്‍ഗ്ഗത്തില്‍
ആകാശഗംഗയും ആമ്പല്‍ക്കുളം
ചന്ദ്രകാന്തം…

By admin

Leave a Reply

Your email address will not be published. Required fields are marked *