ന്യൂയോര്‍ക്ക്: കോയിപ്രം പരേതനായ തെങ്ങൊണ് ഗീവര്ഗീസിന്റെ മകന്‍ റ്റി ജി ജോസഫ് (80 ) (റിട്ടയേര്‍ഡ് മിലിറ്ററി ഓഫിസര്‍ ) വാര്‍ധ്യക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഏപ്രില്‍ 26 ഞായറാഴ്ച പുലര്‍ച്ച ബാംഗളൂരില്‍ നിര്യാതനായി .

ന്യൂയോര്‍ക്ക് ഷാരോണ്‍ വോയ്‌സ് സ്ഥാപകനും പ്രമുഖ ഗായകനും ഗാനരചിയിതാവുമായ ഷാജി എം പീറ്ററുടെ ഭാര്യാ പിതാവാണ് പരേതന്‍.

തൃശൂര്‍ പീച്ചി ഹൈ സ്കൂള്‍ റിട്ടയേര്‍ഡ് അധ്യാപിക അന്നമ്മ ജോസഫാണ് സഹധര്‍മിണി .
മക്കള്‍ : ജ്യോതി പീറ്റര്‍ (ന്യൂയോര്‍ക്ക്), ജോളി റെജി (ബാംഗ്ലൂര്‍). മരുമക്കള്‍ : ഷാജി എം പീറ്റര്‍ (ന്യൂയോര്‍ക്ക് ), റെജി ജോസഫ് (ബാംഗ്ലൂര്‍).

ഷാജിന്‍ പീറ്റര്‍ ,ഷാരോണ്‍ പീറ്റര്‍ ,സാറാ പീറ്റര്‍ ,ജോഷുവാ ജോസഫ് ,ജോയ്‌ന് ജോസഫ് എന്നിവര്‍ കൊച്ചുമക്കളാണ്.

സംസ്കാരം പിന്നീട്. കൂടുതല്‍ വിവരങ്ങള്‍ക്ക്:ഷാജി പീറ്റര്‍ (ന്യൂയോര്‍ക്ക്) 646 685 1508

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *