ഡാലസ്: റാന്നി തീയാടിക്കൽ കുറ്റികണ്ടത്തിൽ തണ്ണീരാം പൊയ്‌കയിൽ സി.എം തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (അമ്മുക്കുട്ടി 72) ജനുവരി 18 തിങ്കളാഴ്ച ഡാലസിൽ നിര്യാതയായി. എഴുമറ്റൂർ കരോട്ട് കുടുംബാംഗമാണ്.

മക്കൾ: അമ്പിളി (ഹ്യുസ്റ്റൺ), അനിൽ, ആഷിലി (ഇരുവരും ഡാലസ്).

മരുമക്കൾ: വിനോദ്, സോണിയ, സജേഷ്.

സഹോദരിമാർ: കുഞ്ഞൂഞ്ഞമ്മ (എഴുമറ്റൂർ), ആനിയമ്മ (ന്യുയോർക്ക്), ജോളി (കല്ലൂപ്പാറ).

ഹ്യൂസ്റ്റൺ സെന്റ്. തോമസ് കത്തീഡ്രൽ ഇടവകാംഗം ആയിരുന്ന പരേത പതിനഞ്ച് വർഷത്തോളം ഈസ്റ്റ് ഹ്യുസ്റ്റണ്‍ റീജണൽ മെഡിക്കൽ സെന്ററിൽ സേവനം അനുഷ്ഠിച്ചിരുന്നു.

സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി 23 ശനിയാഴ്ച രാവിലെ 9 മണിക്ക് ഇർവിംഗ് സെന്റ്.ജോർജ് ഓർത്തഡോക്സ് പള്ളിയിൽ (1627 E Shady Grove Rd, Irving, Tx 75060) വെച്ച് നടത്തപ്പെടുന്നതും തുടർന്ന് സംസ്‌കാരം ഇർവിംഗ് ഓക്ക് ഗ്രോവ് മെമ്മോറിയൽ ഗാർഡൻസ് സെമിത്തേരിയില്‍ (1413 E lrving Blvd, Irving,Tx 75060).

സംസ്കാര ചടങ്ങുകൾ https://youtu.be/y1Y20z1VyJ0 എന്ന യൂട്യൂബ് ലിങ്കിലൂടെ തത്സമയം കാണാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: സജേഷ് – 972 809 0926

ഷാജീ രാമപുരം

By admin

Leave a Reply

Your email address will not be published. Required fields are marked *