ഡാളസ്: ഇടയാറന്മുള വാളന്‍കാലായില്‍ വീട്ടില്‍ വി.ടി. തോമസ്- മറിയാമ്മ ദമ്പതികളുടെ മകന്‍, തോമസ് ജോണ്‍ (85) ഡാളസില്‍ അന്തരിച്ചു . മകന്റെ വീട്ടില്‍ വിശ്രമ ജീവിതം ചെയ്തു വരികയായിരുന്നു.

1955-75 വരെ ഇന്‍ഡ്യന്‍ ആര്‍മിയില്‍ മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വ്വീസസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി വടക്കെ ഇന്‍ഡ്യയുടെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു 1976-ല്‍ ന്യൂയോര്‍ക്കിലേക്ക് കുടിയേറി. ന്യൂയോര്‍ക്ക് എബനേസര്‍ ഫുള്‍ ഗോസ്പല്‍ ചര്‍ച്ചില്‍ അംഗമായിരുന്നു . 30 വര്‍ഷം ന്യൂയോര്‍ക്കില്‍ പ്രവാസ ജീവിതം നയിച്ച പരേതന്‍ വിവിധ ഗവണ്മെന്റ് സര്‍വ്വീസുകളില്‍ ജോലിചെയ്ത് ശേഷം മെട്രോപോളിറ്റന്‍ ട്രാന്‍സ്റ്റിറ്റ് അതോറിറ്റിയില്‍ നിന്നും വിരമിച്ചു. 2006 -ല്‍ ഡാളസിലേക്ക് താമസം മാറ്റിയ ഇദ്ദേഹം ഗാര്‍ലന്‍ഡിലുള്ള മൗണ്ട് സീനായ് ചര്‍ച് ഓഫ് ഗോഡ് സഭാ അംഗമായി തുടര്‍ന്നു.

ഇരവിപേരൂര്‍ ഊരിയകുന്നത്ത് മറിയാമ്മ ജോണ്‍ ആണു സഹധര്‍മ്മിണി. മക്കള്‍: സ്റ്റാന്‍ലി – മെറീന ജോണ്‍സണ്‍ , സ്റ്റെഫനി- ജെയ്‌സണ്‍ ജോസഫ് .

കൊച്ചുമക്കള്‍ : അമാന്‍ഡ ജോണ്‍സണ്‍ , കെവിന്‍ ജോണ്‍സണ്‍, ജോനത്തന്‍ ജോസഫ് ,റെബേക്ക ജോസഫ് ,ജെറമി ജോസഫ്.

സംസ്കാര ശുശ്രൂഷ സെപ്റ്റംബര്‍ 25 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ന്യൂഹോപ്പ് മെമ്മോറിയല്‍ ഗാര്‍ഡന്‍സില്‍ ആരംഭിച്ച്, തുടര്‍ന്ന് സംസ്കരിക്കും.

സംസ്കാര ശുശ്രൂഷയുടെ തത്സമയ സംപ്രേഷണം പ്രോവിഷന്‍ റ്റി വി യില്‍ www.provisiontv.in

പി. പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *