കോഴിക്കോട്: കരിപ്പൂരിലെ അന്താരാഷ്ട്ര വീമാനത്താവളത്തിൽ കനത്ത മഴയെ തുടർന്ന് വിമാനാപകടം. 1344 ദുബായ് കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റൺവേയിൽ നിന്നും തെന്നിമാറി താഴേക്ക് പതിച്ചു. യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. ക്രൂ അടക്കം 170ഓളം പേർ വിമാനത്തിലുണ്ടായിരുന്നു. വിമാനത്തിന്റെ മുൻഭാഗത്ത് ഉണ്ടായിരുന്ന യാത്രക്കാർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ദീപക് വസന്ത്, അഖിലേഷ് എന്നിവരായിരുന്നു വിമാനത്തിലെ പൈലറ്റുമാര്‍. ദീപക് വസന്ത് മരണപ്പെട്ടതായാണ് വിവരം.

By admin

Leave a Reply

Your email address will not be published. Required fields are marked *