ആദായനികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിനെ തുടര്‍ന്ന് ഷൂട്ടിങ്ങ് തടസപ്പെട്ട മാസ്റ്ററിന്റെ ചിത്രീകരണം പുനരാരംഭിച്ചു. 24 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനും അന്വേഷണത്തിനും ശേഷമാണ് വിജയ്യെ വകുപ്പ് വിട്ടയച്ചത്. താരത്തില്‍ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്നും വസ്തുവകളില്‍ അന്വേഷണം നടക്കുകയാണെന്നുമായിരുന്നു ആദായനികുതി വകുപ്പ് ഇന്നലെ വൈകീട്ട് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.