ന​ടി മഞ്ജുവും കൂട്ടരും സു​ര​ക്ഷി​ത​രെ​ന്ന് സം​വി​ധാ​യ​ക​ന്‍ സ​ന​ല്‍​കു​മാ​ര്‍ ശ​ശി​ധ​ര​ൻ. ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​മാ​യി മൊ​ബൈ​ൽ റെ​യി​ഞ്ചും ഇ​ന്‍റ​നെ​റ്റും ഇ​ല്ലാ​ത്ത ഹി​മാ​ല​യ​ൻ പ​ർ​വ​ത​ങ്ങ​ളി​ലാ​യി​രു​ന്നു​വെ​ന്നും ഹി​മാ​ച​ൽ സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ മു​ഴു​വ​ൻ ആ​ളു​ക​ളെ​യും സു​ര​ക്ഷി​ത​രാ​യി കു​റ​ഞ്ഞ സ​മ​യം കൊ​ണ്ട് പു​റ​ത്തെ​ത്തി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലൂ​ടെ അ​റി​യി​ച്ചു. ക​യ​റ്റം എ​ന്ന ത​ന്‍റെ പു​തി​യ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യാ​ണ് സ​ന​ല്‍​കു​മാ​ര്‍ ശ​ശി​ധ​ര​നും സം​ഘ​വും ഹി​മാ​ച​ലി​ൽ ഹം​പ്‌​ത പാ​സി​ന് പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​ത്തി​യ​ത്. കേ​ര​ള​ത്തി​ലെ മ​ഴ​യും പ്ര​ള​യ ദു​രി​ത​ങ്ങ​ളും ഒ​ന്നും അ​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും നാ​ടി​ന്‍റെ സ​ങ്ക​ട​ത്തി​ൽ പ​ങ്കുചേ​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം എ​ഫ് ബി ​അ​ക്കൗ​ണ്ടി​ലൂ​ടെ അ​റി​യി​ച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *