ചെന്നൈ: ഇന്ത്യൻ സിനിമാ ലോകത്തെ മഹാഗായകൻ എസ് പി ബാലസുബ്രഹ‌്മണ്യം അന്തരിച്ചു. കൊവിഡ് ബാധിച്ച് ആരോഗ്യനില വഷളായതിനെ തുടർന്ന് ചെന്നൈ എം.ജി.എം ആശുപത്രിയിൽ അദ്ദേഹം ഒന്നരമാസക്കാലമായി ചികിത്സയിലായിരുന്നു.

ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ 1946 ല്‍ ജനിച്ച എസ്.പി. ബാലസുബ്രഹ്മണ്യം ബാല്യത്തിലെ ഹരികഥാകലാകാരനായി. സിനിമയിലും പാടിത്തുടങ്ങിയത് മാതൃഭാഷയായ തെലുങ്കില്‍. എന്‍ജിനീയറിങ് പഠനത്തിനായി ചെന്നൈയിലെത്തിയ അദ്ദേഹം തമിഴകത്തിന് സ്വന്തമാവുകയായിരുന്നു. അതിന് കാരണക്കാര്‍ മറ്റാരുമല്ല എസ്.ബി.യുടെ അകമ്പടിക്കാരായ സാക്ഷാല്‍ ഇളയരാജയും ഗംഗൈ അമരനും. അങ്ങനെ അറുപതുകളുടെ ഒടുവിലും എഴുപതുകളിലും വിന്ധ്യന് തെക്ക് അടക്കിവാഴാന്‍ തുടങ്ങിയ എസ്.പി.ബിക്ക് പക്ഷേ തമിഴ് പാട്ടിന് ആദ്യ ദേശീയപുരസ്‌കാരം നേടാന്‍ 1983 വരെ കാത്തിരിക്കേണ്ടിവന്നു. സാഗരസംഗമം തന്നെയായിരുന്നു അത്.

നല്ലൊരുഡബിങ് കലാകാരന്‍കൂടിയായ എസ്.പി.ബിയുടെ ശബ്ദത്തിലാണ് കമല്‍ഹാസനെ തെലുങ്കിലും കന്നടഡയിലുമൊക്കെ കണ്ടത്. രജനീകാന്ത്, ഭാഗ്യരാജ്, സല്‍മാന്‍ഖാന്‍, ഗിരീഷ് കര്‍ണാഡ് അങ്ങനെ പലര്‍ക്കും പലഭാഷയില്‍ എസ്.പി.ബി ശബ്ദം നല്‍കി. എന്തിനേറെ റിച്ചാഡ് ആറ്റന്‍ബറോയുടെ ഇതിഹാസ ചിത്രം ഗാന്ധിയുടെ തെലുങ്കു പതിപ്പില്‍ ബെന്‍കിങ്‌സിലിയുടെപോലും ശബ്ദമായി.

By admin

Leave a Reply

Your email address will not be published. Required fields are marked *