സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും രോഗബാധയില്ല. ഒരു റിസല്‍ട്ട് പോലും കൊവിഡ് പോസിറ്റീവായിട്ടില്ല. കൂടാതെ ഏഴുപേര്‍ രോഗമുക്തി നേടുകയും ചെയ്തു. കോട്ടയം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളും കൊവിഡ് മുക്തമായി. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണത്തിലും വലിയ കുറവാണ് ഇന്ന് ഉണ്ടായത്. സംസ്ഥാനത്ത് ഇതുവരെ 502 പേർക്കാണ് കൊവിഡ് പോസിറ്റീവ് കണ്ടെത്തിയത്. നിലവിൽ 30 പേർ മാത്രമാണ് ആശുപത്രികളിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.