ന്യൂഡല്‍ഹി: കൊവിഡിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികളെ തിരികെ കൊണ്ടു വരുന്ന കാര്യത്തില്‍ തീരുമാനമായി. കൊവിഡ് ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രമേ യാത്രയ്ക്ക് അനുവദിക്കുകയുള്ളൂ. അര്‍ഹത പെട്ടവരുടെ ലിസ്റ്റ് അനുസരിച്ച് വ്യാഴ്ച മുതല്‍ തിരികെ എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. യാത്രാക്കൂലി പ്രവാസികള്‍ തന്നെ വഹിക്കേണ്ടി വരും.