വാഷിങ്ടൻ ഡിസി ∙ വെള്ളിയാഴ്ച യുഎസ് സെനറ്റ് പാസാക്കിയ 1.9 ട്രില്യൺ കോവിഡ് 19 റിലീഫ് പാക്കേജിന്റെ ഭാഗമായി 60,000 ഡോളർ വ്യക്തിഗത വാർഷിക വരുമാനമുള്ളവർക്ക് 1400 ഡോളർ പൂർണ്ണമായും ലഭിക്കുമെന്ന് ട്രഷററി സെക്രട്ടറി ജാനറ്റ് യെല്ലൻ പറഞ്ഞു. കൺസർവേറ്റിവ് ഡമോക്രാറ്റിക് സെനറ്റേഴ്സാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നത്.

എലിമെന്ററി സ്കൂൾ അധ്യാപകനോ, പൊലീസുകാരനോ ഏകദേശം 60,000 ഡോളർ വാർഷിക വരുമാനം ലഭിക്കുമ്പോൾ അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ പണം കണ്ടെത്തുക വിഷമകരമാണെന്നും അങ്ങനെയുള്ളവരെ സഹായിക്കുക എന്നതാണ് ബൈഡൻ അഡ്മിനിസ്ട്രേഷന്റെ നയമെന്നും സെക്രട്ടറി വ്യക്തമാക്കി.

ട്രംപ് ഭരണത്തിൽ സ്റ്റിമുലസ് ചെക്ക് ലഭിക്കുന്നതിന് നിശ്ചയിച്ചിരുന്ന വ്യക്തിഗത വാർഷിക വരുമാനം 75,000 ഡോളർ ആയിരുന്നു. എന്നാൽ അതു 50,000 ആക്കി കുറക്കുമെന്ന തീരുമാനം ശരിയല്ലാ എന്നതിനാലാണ് 60,000 ആയി നിശ്ചയിച്ചിരിക്കുന്നത്.

ഡമോക്രാറ്റിക് പാർട്ടിക്ക് ഇതുവരെ വ്യക്തമായ ഒരു തീരുമാനം സ്റ്റിമുലസ് ചെക്കിന്റെ കാര്യത്തിൽ കണ്ടെത്താനായിട്ടില്ലെങ്കിലും, രണ്ടാഴ്ചയ്ക്കകം സ്റ്റിമുലസ് ചെക്കുകൾ ലഭിച്ചു തുടങ്ങുമെന്ന് സ്പീക്കർ നാൻസി പെലോസി ഉറപ്പു നൽകി. ട്രംപ് നിശ്ചയിച്ച വാർഷിക വരുമാനത്തിനനുസൃതമായി ഒരു തീരുമാനം ഉണ്ടാകുകയില്ലെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പി പി ചെറിയാൻ

By admin

Leave a Reply

Your email address will not be published. Required fields are marked *