ഒക്‌ലഹോമ ∙ കോവിഡ് വാക്സീനേഷൻ കാർഡുകൾ സമൂഹമാധ്യമങ്ങളിൽ ഒരു കാരണവശാലും പോസ്റ്റ് ചെയ്യരുതെന്ന് ബെറ്റർ ബിസിനസ് ബ്യൂറോ (ബിബിബി) മുന്നറിയിപ്പ് നൽകി. എൽറിനൊ പൊലീസ് ഡിപ്പാർട്ട്മെന്റ് മേജർ കിർക്കാണ ഇങ്ങനെയൊരു സൂചന നൽകിയിരിക്കുന്നത്. ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്ന കാർഡിൽ വ്യക്തിഗത തിരിച്ചറിയൽ വിവരങ്ങൾ ഉൾപ്പെട്ടിട്ടുള്ളതിനാൽ മറ്റുള്ളവർ അതു മോഷ്ടിക്കുന്നതിന് ഇടയാകുമെന്നും ബിബിബി പറഞ്ഞു.

സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്യുന്ന കാർഡിന്റെ ചിത്രമെടുത്ത് മറ്റുള്ളവർക്ക് പ്രതിഫലം വാങ്ങി നൽകി അവർ വാക്സീനേഷൻ സ്വീകരിച്ചതായി കൃത്രിമ രേഖകൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ബിബിബി പ്രസിഡന്റും, സിഇഒയുമായ കിറ്റ്‌ലച്ചർ പറഞ്ഞു.
നിങ്ങൾ വാക്സീനേറ്റു ചെയ്തു എന്നു അറിയിക്കുന്നുണ്ടെങ്കിൽ കാർഡിന്റെ ചെറിയ ഒരു ഭാഗം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താൽ മതിയാകും.
ബ്രിട്ടനിൽ ഇതിനകം തന്നെ ഇത്തരം വ്യാജ കാർഡുകൾ ഉണ്ടാക്കി ഇബെയിലും, ടിക് ടോക്കിലും വിൽന നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ കാർഡ് പോസ്റ്റ് ചെയ്തവർ ഉടൻ തന്നെ അതു ഡിലിറ്റ് ചെയ്യണമെന്നും ഇവർ നിർദേശം നൽകിയിട്ടുണ്ട്. ഇതിനെ സംബന്ധിച്ചു കൂടുതൽ വിവരങ്ങൾക്ക് : bbb.org/scam trackor

പി പി ചെറിയാൻ

By admin

Leave a Reply

Your email address will not be published. Required fields are marked *