വാഷിംഗ്ടൺ ∙ ഒഹായൊ നിയമസഭാ സ്പീക്കറും റിപ്പബ്ലിക്കൻ പാർട്ടിയുടെ കരുത്തനായ നേതാവുമായ ലാറി ഹൗസ് ഹോൾഡർ 60 മില്യൺ ഡോളർ തട്ടിപ്പ് കേസിൽ അറസ്റ്റിലായി. ഫെഡറൽ അധികൃതർ ജൂലായ് 21 ചൊവ്വാഴ്ച ഹൗസ് സ്പീക്കർക്കൊപ്പം അഡ്‌വൈസർ ജെഫ്രി ലോങ്ങ്, നീൽ ക്ലാർക്ക്, മുൻ ഒഹായൊ റിപ്പബ്ലിക്കൻ പാർട്ടി ചെയർമാൻ മാത്യു ബോർഗസ്, വാൻ സെഡ്പിഡിഡ് (ഓക്സിലി ഗ്രൂപ്പ് കൊ ഫൗണ്ടർ) എന്നിവരേയും അറസ്റ്റു ചെയ്തിട്ടുണ്ട്.

സംസ്ഥാന നിയമസഭയിൽ ന്യുക്ലിയർ പവർ പ്ലാന്റ്സുമായി ബന്ധപ്പെട്ട വിവാദ നിയമം പാസ്സാക്കിയതിനാലാണ്. ഇവർ അഴിമതി നടത്തിയതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. 2019 ജനുവരിയിലാണ് ഹൗസ് ഹോർഡർ നിയമസഭാ സ്പീക്കറായി ചുമതലയേറ്റത്. ഒരുവർഷം നീണ്ടു നിന്ന ഗൂഡാലോചനയ്ക്കുശേഷം ന്യുക്ലിയർ ബെയിൽ ഔട്ട് ലൊ ഹൗസ് ഹോൾഡ് സ്പീക്കറായതിനുശേഷമാണ് പാസ്സാക്കിയത് (2019 ജൂലായിൽ).
അറസ്റ്റിനെ തുടർന്ന് എഫ്ബിഐ സ്പീക്കറുടെ ഫാം റെയ്ഡ് ചെയ്തു. ഒഹായൊയുടെ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ അഴിമതിയാണിതെന്നും ഒഹായൊ സംസ്ഥാന നികുതിദായകരുടെ പണമാണ് ഇവർ തട്ടിച്ചെടുത്തതെന്നും എഫ്ബിഐയുടെ കുറ്റപത്രത്തിൽ പറയുന്നു.

കഴിഞ്ഞ മൂന്നു വർഷമായി പേർ വെളിപ്പെടുത്താത്ത കമ്പനിയിൽ നിന്നും പ്രതികൾ 60 മില്യൺ ഡോളർ കൈവശപ്പെടുത്തിയതായും രേഖകൾ വ്യക്തമാക്കുന്നു. 20 വർഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. റിപ്പബ്ലിക്കൻ ഗവർണർ സ്പീക്കറോടു അടിയന്തിരമായി രാജി സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പി പി ചെറിയാൻ

By admin

Leave a Reply

Your email address will not be published. Required fields are marked *