22 പേർ മരിക്കാനിടയായ സംഭവത്തിനുശേഷം കാനഡയില്‍ തോക്കുനിയന്ത്രണം കര്‍ശനമാക്കുമെന്നും ഇതിനായി നിയമം നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.അതിർത്തി കടന്നു വരുന്ന ആയുധങ്ങൾ പരിശോധിക്കാൻ പ്രത്യേകം സേനയെ നിയോഗിക്കും

കൊല്ലപ്പെട്ടവരില്‍ പോലീസ് കോണ്‍സ്റ്റബിള്‍, കറക്ഷന്‍സ് ഓഫീസര്‍, ഒരു നഴ്സ്, അധ്യാപകന്‍ എന്നിവരും ഉള്‍പ്പെടുന്നു.22 പേരെ കൊന്നുതള്ളിയ തോക്കുധാരി ഏതുതരം ആയുധമാണ് ഉപയോഗിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞദിവസം നടന്ന വെടിവെപ്പിൽ 22 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത് ആ സംഭവംഎല്ലാവരെയും തന്നെ ദുഃഖത്തിലാഴ്ത്തി.ഭർത്താവിന് ഭാര്യയെ നഷ്ടപ്പെട്ടു . രണ്ട് കുട്ടികൾക്ക് അമ്മയേയും, സഹപ്രവർത്തകർക്കും കൂട്ടുകാർക്കും ഒരു സുഹൃത്തിനെയും .ജനങ്ങൾക്ക് മിടുക്കിയായ പോലീസുകാരിയും.

22 പേര്‍ കൊല്ലപ്പെട്ട നോവ സ്‌കോട്ടിയയില്‍ നടന്ന വെടിവയ്പിനെത്തുടര്‍ന്നാണ് പ്രധാനമന്ത്രി സര്‍ക്കാരിന്റെ കടുത്ത നിലപാട് വ്യക്തമാക്കിയത്.’തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തന്റെ നിലപാട് രാജ്യത്ത് തോക്കുനിയന്ത്രണം ശക്തിപ്പെടുത്തണമെന്നും വിനാശകരമായ ആയുധങ്ങള്‍ തിരിച്ചെടുക്കണം എന്നുമായിരുന്നുവെന്ന് ട്രൂഡോ മാധ്യമ സമ്മേളനത്തില്‍ അനുസ്മരിച്ചു.

വാഗ്ദാനം പാലിക്കുന്നതില്‍ തന്റെ സര്‍ക്കാര്‍ ുപ്രതിജ്ഞാബദ്ധരാണെന്നും അതിനുള്ള നടപടികളുമായി മുന്നോട്ടുനീങ്ങുകയാണെന്നും ട്രൂഡോ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍, കാനഡയിലുടനീളം ആക്രമണ ശൈലിയിലുള്ള ആയുധങ്ങള്‍ നിരോധിക്കാനും നിയമപരമായി വാങ്ങിയ സൈനിക നിലവാരത്തിലുള്ള എല്ലാ ആയുധങ്ങളും തിരിച്ചുവാങ്ങുന്നതിനായി ഒരു പദ്ധതി ആരംഭിക്കാനും താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ട്രൂഡോ അനുസ്മരിച്ചു.

കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് പാര്‍ലമെന്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചപ്പോള്‍ നിയമനിര്‍മാണം ആരംഭിക്കാനിരിക്കുകയായിരുന്നു, ട്രൂഡോ പറഞ്ഞു.

ശാന്തമായ പോര്‍ട്ടാപിക്കിലെ ഒരു വീട്ടില്‍ നടന്ന ഗാര്‍ഹിക പീഡന സംഭവത്തോടെയാണ് സംഭവം ആരംഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. അതിനുശേഷമാണ് അക്രമി കൊലപാതക പരമ്പര സൃഷ്ടിച്ചത്.17 വയസുകാരന്‍ ഉള്‍പ്പെടെ 22 ഇരകള്‍ ഉണ്ടെന്നാണ് ഞങ്ങള്‍ കരുതുന്നത്’, റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് ചൊവ്വാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

പൊലീസുമായുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്ന് തോക്കുധാരിയായ ഗബ്രിയേല്‍ വോര്‍ട്ട്മാന്‍ കൊല്ലപ്പെട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു. 22 പേരെ കൊലപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.കനേഡിയൻ ചരിത്രത്തിലെ ആദ്യത്തെ ഏറ്റവും മാരകമായ കൊലപാതകങ്ങൾ എന്നുതന്നെ പറയേണ്ടിയിരിക്കുന്നു കാനഡയില്‍ കോവിഡ് എന്ന മഹാമാരിയെ പേടിച്ചു കഴിയുമ്പോഴാണ് മറ്റൊരു ദുഃഖമായി ഇത് മാറിയിരിക്കുന്നു

കാനഡയില് ജോലി നഷ്ടപ്പെട്ടവർക്ക് എല്ലാവരുടെയും അക്കൗണ്ടിൽ പണം വന്നു കഴിഞ്ഞു. ചെറുകിട ബിസിനസുകാർക്കും ആനുകൂല്യങ്ങൾ വാരിക്കോരി കൊടുക്കുന്നു ,ചെറുകിട ബിസിനസ്സുകാരുടെ ജോലിക്കാർക്ക് 75% ശമ്പളം കൊടുക്കുന്നത് സർക്കാരാണ് .ബിസിനസുകൾ നിന്ന് പോകാതിരിക്കാൻ വേണ്ടിയാണ്

നാട്ടിൽ നിന്നും പഠിക്കാൻ വന്ന കുട്ടികൾക്ക് സ്ഥാപനങ്ങൾ അടച്ചത് കൊണ്ട് പാർട്ട് ടൈം ജോലികൾ നഷ്ടപ്പെട്ടിട്ടുണ്ട്. ആ കുട്ടികൾക്കെല്ലാവർക്കും സർക്കാർ മാസം 2000 ഡോളർ വീതം നല്കുന്നുണ്ട്. സ്റ്റുഡൻറ് വിസയിൽ ഇവിടെയെത്തി ആഴ്ചയിൽ അനുവദിച്ചിട്ടുള്ള 20 മണിക്കൂർ ജോലി ചെയ്തു കുട്ടികൾ ഉണ്ടാക്കുന്നതിനേക്കാളും വരുമാനമാണ് ഈ പദ്ധതിയിലൂടെ ലഭിക്കുന്നത് . കുട്ടികൾക്കാർക്കെങ്കിലും ഭക്ഷണത്തിനോ മറ്റോ ബുദ്ധിമുട്ടു വന്നാൽ മലയാളീ അസോസിയേഷനുകൾ നന്നായി സഹായിക്കുന്നുമുണ്ട്

ഏറ്റവും കൂടുതൽ ആളുകൾ മരിച്ചതും ഈ വെടിവെപ്പിലാണ് 1989 ലായിരുന്നു ഏറ്റവും കൂടുതൽ ആളുകളെ വെടിവെപ്പിൽ മരിച്ചത്.മോൺ‌ട്രിയാലിൽ നടന്ന പോളിടെക്നിക് കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടത് പതിനാല് പേരായിരുന്നു ഈ പ്രാവശ്യം മരണസംഖ്യ 17 ആയി ഉയർന്നതായി ആർ‌സി‌എം‌പി കമ്മീഷണർ ബ്രെൻഡ ലക്കി ഞായറാഴ്ച വൈകിട്ട് കനേഡിയൻ പ്രസ്സിനോട് സ്ഥിരീകരിച്ചു.

ഷിബു കിഴക്കേകുറ്റ്

By admin

Leave a Reply

Your email address will not be published. Required fields are marked *