ഡാലസ്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ് ഭദ്രാസനത്തിലെ സൗത്ത് വെസ്റ്റ് റീജിയണലിലെ ഇടവക മിഷൻ, സേവികാ സംഘം, സീനിയർ ഫെലോഷിപ്പ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ 10 – മത് റീജിയണൽ കോൺഫ്രറൻസ് നാളെ (ശനി) ഡാലസ് സമയം വൈകിട്ട് 6.30 മുതൽ 9 മണി വരെ നടത്തപ്പെടും.

കർത്താവിന്റെ വേലയിൽ വർദ്ധിച്ചു വരുന്നവരായിരിപ്പിൻ എന്ന മുഖ്യചിന്താ വിഷയത്തെ അധികരിച്ച് സഭയുടെ ആന്ധ്രാപ്രദേശിലെ നരസാപുരം മിഷനിലെ മിഷനറി ആയ റവ.ഐസൻ ജോഷ്വായും, ചാഗലമാരി മിഷനിലെ മിഷനറി ഡോക്ടർ ആയ ഡോ.ഒ.യു ജോർജ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.

ഇടവക മിഷൻ റീജിയണൽ ഭാരവാഹികൾ ആയ റവ.മാത്യു ജോസഫ് (പ്രസിഡന്റ്), ശാമുവേൽ മാത്യു (വൈസ്.പ്രസിഡന്റ്), സാം അലക്സ് (സെക്രട്ടറി), സജി ജോർജ് (ട്രഷറാർ), സേവികാസംഘം റീജിയണൽ ഭാരവാഹികൾ ആയ റവ.ഡോ.എബ്രഹാം മാത്യു (പ്രസിഡന്റ്), ലീന എബ്രഹാം (വൈസ്.പ്രസിഡന്റ്), ജോളി ബാബു (സെക്രട്ടറി), അന്നമ്മ മാത്യു (ട്രഷറാർ), സീനിയർ ഫെലോഷിപ് റീജിയണൽ കോഓർഡിനേറ്റർ ഈശോ മാളിയേക്കൽ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും.

ഓൺലൈൻ മീഡിയ ആയ സൂമിലൂടെ നാളെ വൈകിട്ട് നടത്തപ്പെടുന്ന സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

സൂം മീറ്റിംഗ് ഐ.ഡി : 811 878 699 64 പാസ്സ്‌വേഡ്: 77777

കൂടുതൽ വിവരങ്ങൾക്ക്: സാം അലക്സ് (കൺവീനർ) 214 604 1385

ഷാജീ രാമപുരം

By admin

Leave a Reply

Your email address will not be published. Required fields are marked *