സൗത്ത് ഫ്‌ളോറിഡ: സാമൂഹികസാംസ്കാരിക സേവനപാതയില്‍ മൂന്നര പതിറ്റാണ്ട് പിന്നിടുന്ന ഫ്‌ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോത്ഘാടനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിച്ചു. സൗത്ത് ഫ്‌ലോറിഡ മലയാളി കുടുംബങ്ങളുടെയും, സമീപനഗരങ്ങളിലെ മേയര്‍മാരുടെയും , സംഘടനാ നേതാക്കളുടെയും സാന്നിധ്യത്തിലാണ് കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വര്‍ണാഭമായ ചടങ്ങ് നടന്നത്.

പ്രസിഡന്റ് ജോജി ജോണ്‍ , സെക്രട്ടറി ബിജു ഗോവിന്ദന്‍കുട്ടി, വൈസ് പ്രസിഡന്റ് ജോസ് വെമ്പാല, ട്രഷറര്‍ മത്തായി മാത്യു , ജോ: സെക്രട്ടറി ബിജു ആന്‍റണി , ജോ: ട്രഷറര്‍ അരുണ്‍ പൗവത്തില്‍, മുന്‍ പ്രസിഡണ്ട് ബാബു കല്ലിടുക്കില്‍, പ്രസിഡണ്ട് എലെക്ട് ജോര്‍ജ് മാലിയില്‍ എന്നിവര്‍ ചേര്‍ന്ന് തിരികള്‍ തെളിയിച്ചാണ് പ്രവര്‍ത്തനവര്‍ഷത്തിന് തുടക്കം കുറിച്ചത്.

ബ്രോവാര്‍ഡ് കൗണ്ടി മേയര്‍ ഡേല്‍ ഹോള്‍നെസ് , കൂപ്പര്‍ സിറ്റി മേയര്‍ ഗ്രെഗ് റോസ്, കമ്മീഷണര്‍ ജെയിംസ് കുറാന്‍ , പെംബ്രോക്ക് പൈന്‍സ് സിറ്റി മേയര്‍ ഫ്രാങ്ക് ഓര്‍ട്ടീസ് , വൈസ് മേയര്‍ ഐറിസ് സൈപ്പിള്‍ , ഡേവി സിറ്റി മേയര്‍ ജൂഡി പോള്‍ , എന്നിവര്‍ അതിഥികളായെത്തി.

കേരള സമാജം സംഘടിപ്പിക്കുന്ന സ്‌റ്റേജ് ഷോയുടെ പോസ്റ്റര്‍ പ്രകാശനം ഡബിള്‍ ഹോഴ്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സജീവ് മഞ്ഞിലാസ് നിര്‍വഹിച്ചു .

ഷിബു സ്കറിയ , മെലിസ്സ ഫ്രാങ്കോ , സഞ്ജയ് നടുപറമ്പില്‍ , ജോസഫ് ജെയിംസ് എന്നിവര്‍ സ്‌പോണ്‍സര്‍മാരായി ആശംസകള്‍ നേര്‍ന്നു.

നിഷ ജിനോ , സന്ധ്യ പദ്മകുമാര്‍ എന്നിവര്‍ എം.സിമാരായിരുന്നു, കിഡ്‌സ് ക്ലബ് പ്രസിഡന്‍റായി സംഗീത് വത്യേതില്‍ , യൂത്ത് പ്രസിഡന്‍റായി ആര്‍വിന്‍ സജി , വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണായി റോഷ്‌നി ബിജോയ് തുടങ്ങിയവരും ചടങ്ങില്‍ ചുമതലയേറ്റെടുത്തു,

പ്രശസ്ത ഗായകന്‍ ശബരീനാഥ്, ഗായികമാരായ ആതിര , ഡയാന, വാണി എന്നിവര്‍ ചേര്‍ന്നൊരുക്കിയ ഗാനനിശ ചടങ്ങിന് മാറ്റുകൂട്ടി .കൂടാതെ കേരള സമാജം കിഡ്‌സുംയൂത്തും അവതരിപ്പിച്ച നൃത്യ നൃത്തങ്ങള്‍ ചടങ്ങിനെ വര്‍ണാഭമാക്കി.

കമ്മറ്റി അംഗങ്ങളായ ഷിബു ജോസഫ്, മാമന്‍ പോത്തന്‍ ,ജെറാള്‍ഡ് പെരേര, ശ്രീരേഖ ശ്രീകുമാര്‍,ബിജു ജോണ്‍, റൂബിന്‍ കോയിക്കര , ജെയ്‌സണ്‍ കാരകുന്നേല്‍ , സിബി വര്‍ഗീസ് , കോര തോമസ് , ദിവ്യ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് ഉത്ഘാടനച്ചടങ്ങ് ഒരുക്കിയത്.

ജോയിച്ചന്‍ പുതുക്കുളം

By admin

Leave a Reply

Your email address will not be published. Required fields are marked *