സൗത്ത് കരോലിന : പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയുന്ന സൗത്ത്കരോലിന ഡെമോക്രാറ്റിക്‌ പ്രൈമറിയില്‍ ബെർണി സാണ്ടേഴ്സിനെതിരെ മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ അട്ടിമറിവിജയം നേടി..വൈകി കിട്ടിയ റിപ്പോർട്ടനുസരിച്ചു ബൈഡൻ വൻ .വിജയത്തിലേക്കു നീങ്ങുകയാണ്.

റിപ്പോർട്ട് ചെയ്ത 95 ശതമാനത്തിൽ ജോ ബൈഡനു 48.7 ശതമാനം ലഭിച്ചപ്പോൾ രണ്ടാമത്തെ സ്ഥാനത്തെത്തിയ ബെർണിക് 20 ശതമാനം മാത്രമാണ് ലഭിച്ചത്.

കാലിഫോർണിയ പ്രൈമറിയിൽ മോശം പ്രകടനം കാഴ്ചവെച്ച ആക്ടിവിസ്റ്റും , മില്ലിയനീറുമായ ടോം സ്റ്റെയർ പ്രസിഡന്റ് ഡെമോക്രാറ്റിക്‌ പ്രൈമറിയിൽ നിന്നും പിന്മാറുകയാണെന്നു ശനിയാഴ്ച വൈകീട്ട് പ്രഖ്യാപിച്ചു .സൗത്ത് കരോലിനയിലും മുന്‍ ന്യു യോര്‍ക്ക് മേയര്‍ ബ്ലൂംബെർഗ് പ്രൈമറി ബാലറ്റിൽ ഇല്ലായിരുന്നു.

ബ്ലാക്ക് വോട്ടര്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള സൗത്ത് കാരോലിനയിൽ 2020ല്‍ ബൈഡൻ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ 2008-ല്‍ ഒബാമയും 20016-ല്‍ ഹിലരി ക്ലിന്റനും വന്‍ വിജയം നേടിയിരുന്നു.യുവജനതയും മറ്റ് ദുര്‍ബല വിഭാഗങ്ങളും സാന്‍ഡേഴ്‌സിനെയാണു ഇവിടെ പിന്തുണക്കുന്നത്.

14 സ്റ്റേറ്റുകളിൽ മാർച്ച് 3 സൂപ്പര്‍ ട്യൂസ്‌ഡേയില്‍ ഇതോടെ ജോ ബൈഡന്റെ സാധ്യതകൾ വർദ്ധികുമെന്നാണ് പ്രതീക്ഷിക്കുന്നത് .

ഇതുവരെ നടന്ന പ്രൈമറിയിൽ, അയോവയില്‍ മുൻ മേയര്‍ പീറ്റ് ബട്ടീജും ന്യു ഹാംഷെയറിലും നെവാഡയിലും സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സുമാണു വിജയിച്ചപ്പോൾ വളരെ പിന്നിലായിരുന്നു ബൈഡൻ ,നെവാഡയില്‍ രണ്ടാം സ്ഥാനത്തായിരുന്നു.

ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്ന ഏറ്റവും വലിയ സ്റ്റേറ്റുകളായ കാലിഫോര്‍ണിയയിലും (415 ഡലിഗേറ്റ്‌സ്) ടെക്‌സസിലും (228 ഡലിഗേറ്റ്‌സ്) സാന്‍ഡേഴ്‌സ് ആണു മുന്നില്‍. എന്നാല്‍ വിര്‍ജിനിയ, നോര്‍ത്ത് കരലിന, അലബാമ എന്നിവിടങ്ങളില്‍ ബൈഡന്‍ മുന്നിട്ടു നില്‍ക്കുന്നു.

14 സ്റ്റേറ്റുകളിൽ മാർച്ച് 3 സൂപ്പര്‍ ട്യൂസ്‌ഡേയില്‍ ഇതോടെ ജോ ബൈഡന്റെ സാധ്യതകൾ വർദ്ധികുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പി പി ചെറിയാൻ

By admin

Leave a Reply

Your email address will not be published. Required fields are marked *