ഹ്യൂസ്റ്റണ്‍: മലങ്കര മാര്‍ത്തോമ്മ സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ ഹ്യൂസ്റ്റണില്‍ മൂന്നാമത്തെ പുതിയ ദേവാലയമായ സെന്റ്.തോമസ് മാര്‍ത്തോമ്മ ചര്‍ച്ചി ന്റെ കൂദാശയും, പാഴ്‌സ്‌നേജ് സമര്‍പ്പണവും നടന്നു. മാര്‍ത്തോമ്മ സഭാധ്യക്ഷന്‍ അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിച്ചു. ‘ഈ പാരിഷ് ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ വളരെ അഭിനന്ദനാര്‍ഹമാണ്., ലോകമെമ്പാടുമുള്ള മറ്റ് എല്ലാ പാരീഷുകള്‍ക്കും ഇതൊരു മാതൃകയാകട്ടെ എന്ന് ആഗ്രഹിക്കുകയും , ആശംസിക്കുകയും ചെയ്യുന്നു’ എന്ന് മെത്രാപ്പോലീത്ത മുഖ്യ സന്ദേശത്തില്‍ ഉദ്‌ബോധിപ്പിച്ചു. അമേരിക്കന്‍ ഭദ്രാസന ബിഷപ്പ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ സഹ കാര്‍മികത്വം വഹിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ഇടവക നേടിയ വളര്‍ച്ചയ്ക്കു പിന്നില്‍ കഠിനാധ്വാനം ചെയ്ത് പ്രവര്‍ത്തിച്ച ഇടവകാംഗങ്ങളെ ഭദ്രാസന ബിഷപ്പ് അഭിനന്ദിച്ചു.
പാഴ്‌സനേജ് കൂദാശയ്ക്ക് ശേഷം നിരവധി വൈദികരും,വിശ്വാസികളും ഘോഷയാത്രയായി പള്ളിയങ്കണത്തിലെത്തി. അഭിവന്ദ്യ മെത്രാപ്പോലീത്ത താക്കോല്‍ ദാന കര്‍മ്മം ഇടവക വികാരി റവ. സജി ആല്‍ബിക്ക് നല്‍കി നിര്‍വഹിച്ചശേഷം എല്ലാവരും ദേവാലയത്തില്‍ പ്രവേശിച്ചു. കൂദാശ കര്‍മ്മ ശുശ്രൂഷയ്ക്ക് അഭിവന്ദ്യ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത നേതൃത്വം നല്‍കി. ഭദ്രാസന എപ്പിസ്‌കോപ്പ ഡോ. ഐസക് മാര്‍ ഫിലകസിനൊസ് സഹകാര്‍മികത്വം വഹിച്ചു. പൊതു സമ്മേളനത്തില്‍ വികാരി ജനറല്‍ വെരി. റവ. ഡോ. ചെറിയാന്‍ തോമസ്, ഭദ്രാസന സെക്രട്ടറി റവ. മനോജ് ഇടുക്കള, റവ. ജേക്കബ് തോമസ്( ട്രിനിറ്റി മാര്‍ത്തോമ്മാ ചര്‍ച്ച്), റവ. എബ്രഹാം വര്‍ഗീസ്( ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ചര്‍ച്ച്) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ദേവാലയ കൂദാശ യോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീര്‍ അഭിവന്ദ്യ മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു.
സമീപ ഇടവകകളില്‍ നിന്നും വൈദികരുള്‍പ്പെടെയുള്ള അനേകം ആളുകള്‍ ഭക്തിനിര്‍ഭരമായ കൂദാശ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു.

ഇടവക ഗായകസംഘവും, സണ്‍ഡേ സ്‌കൂള്‍ കുട്ടികളും മനോഹരമായ ഗാനങ്ങള്‍ ആലപിച്ചു. ഇടവക ഭാരവാഹികളായി വൈസ് പ്രസിഡന്റ് സി. എം. മാത്യു, സെക്രട്ടറി ജോണ്‍ തോമസ്, ട്രഷറര്‍ ജോണ്‍ മാത്യു, അക്കൗണ്ടന്റ് ജിനു ജേക്കബ് സാം,ലേ ലീഡര്‍ സി എം വര്‍ഗീസ്, ബില്‍ഡിംഗ് കമ്മിറ്റി കണ്‍വീനര്‍ ടോം ജോസഫ്, സുവനീര്‍ കണ്‍വീനര്‍ തോമസ് ക്രിസ് ചെറിയാന്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു വരുന്നു. ചടങ്ങില്‍ ഷെലിന്‍ എംസി ആയിരുന്നു.

സെക്രട്ടറി ജോണ്‍ തോമസ് സ്വാഗതം ആശംസിച്ചു. റവ. എം. പി. യോഹന്നാന്റെ പ്രാര്‍ത്ഥനയോടെ ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ക്ക് പരിസമാപ്തിയായി.

By admin

Leave a Reply

Your email address will not be published. Required fields are marked *