ഹ്യൂസ്റ്റണ്‍. സെന്റ് തോമസ്മാര്‍ത്തോമ്മ ദേവാലയ കൂദാശയുംപാഴ്‌സനേജ് സമര്‍പ്പണവും (19445 cypress Church Road, Texas) 2019 ഒക്ള്‍ടോബര്‍ 26ന് ശനിയാഴ്ച നടത്തപ്പെടുന്നു. മലങ്കര മാര്‍ത്തോമ്മ സഭ അധ്യക്ഷന്‍ മോസ്റ്റ്. റവ. ഡോ. ജോസഫ് മാര്‍ത്തോമ്മാ മുഖ്യകാര്‍മ്മികനും, അമേരിക്കന്‍ ഭദ്രാസനാധിപന്‍ റൈറ്റ് റവ. ഡോ. ഐസക് മാര്‍ ഫീലക്‌സിനോസ് സഹകാര്‍മമീകനുമായിരിക്കും. മാര്‍ത്തോമ്മസഭയുടെ മുതിര്‍ന്ന വികാരി ജനറാള്‍ വെരി.റവ. ഡോ. ചെറിയാന്‍ തോമസും തദവസരത്തില്‍ സന്നിഹിതനായിരിക്കും.

ഹ്യൂസ്റ്റണ്‍ പ്രദേശത്തെ മൂന്നാമത്തെ മാര്‍ത്തോമ്മാ ദേവാലയമാണിത്. 2018 മെയ് മാസം പതിനഞ്ചാം തീയതി ആരാധനാ സമൂഹമായി നിലവില്‍ വന്നതിനുശേഷം 2019 ജൂലൈ ഒന്നാം തീയതി മലങ്കര മാര്‍ത്തോമ്മാ സിനഡ് 30 കുടുംബങ്ങള്‍ അംഗങ്ങളായുള്ള ഈ ആരാധനാലയത്തെ ഹ്യൂസ്റ്റണിലെ മൂന്നാമത്തെ മാര്‍ത്തോമ്മാ ഇടവകയായി പ്രഖ്യാപിച്ചിരുന്നു. 2019 ജൂലൈ 22ന് നാല് ഏക്കര്‍ ഭൂമിയും കെട്ടിടവുംവാങ്ങി.

ദേവാലയപണി പൂര്‍ത്തീകരണത്തിനും കൂദാശചടങ്ങുകളുടെ അനുഗ്രഹകരമായനട ത്തിപ്പിനുവേണ്ടിയും ഏവരുടേയും പ്രാര്‍ത്ഥനയും സഹകരണവും അഭ്യര്‍ത്ഥിക്കുന്നതായി ഇടവകചുമതലയുള്ള റവ.സജിആല്‍ബി, സെക്രട്ടറി ജോണ്‍ തോമസ് എന്നിവര്‍ അറിയിച്ചു.

സജി പുല്ലാട്

By admin

Leave a Reply

Your email address will not be published. Required fields are marked *