വാഷിംഗ്ടണ്‍: യുഎസ് സുപ്രീം കോടതി മുന്‍ ജഡ്ജി റൂത്ത് ബദര്‍ ജിന്‍സബര്‍ഗ് അന്തരിച്ചു. 87 വയസായിരുന്നു. ദീര്‍ഘനാളായി പാന്‍ക്രിയാസ് കാന്‍സറിന് ചികിത്സയിലായിരുന്നു.

27 വര്‍ഷം യുഎസ് സുപ്രീം കോടതി ജഡ്ജിയായിരുന്നു. സുപ്രധാന ഭരണഘടന പ്രഖ്യാപനങ്ങള്‍ നടത്തി. സുപ്രീം കോടതിയില്‍ അറിയപ്പെടുന്ന ലിബറല്‍ നേതാവുമായിരുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് മുഖ്യപരിഗണന നല്‍കി.

യുഎസ് സുപ്രീം കോടതിയില്‍ നിയമിതയായ രണ്ടാമത്തെ വനിതാ ജഡ്ജിയായിരുന്ന റൂത്ത്, 1993 ല്‍ ബില്‍ ക്ലിന്റനാണ് ഇവരെ സുപ്രീം കോടതിയിലേക്ക് നോമിനേറ്റു ചെയ്തത്. ന്യുയോര്‍ക്ക് ബ്രൂക്ക്ലിനിലാണ് റൂത്ത് ജനിച്ചു വളര്‍ന്നത്. ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും കൊളംമ്പിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നു നിയമ ബിരുദവും കരസ്ഥമാക്കി.

1980 ല്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ഇവരെ യുഎസ് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഫോര്‍ ദി ഡിസ്ട്രിക്ട് ഓഫ് കൊളംമ്പിയായില്‍ നിയമിച്ചു. ഇവിടെ നിന്നാണ് ഇവര്‍ സുപ്രീം കോടതിയില്‍ എത്തുന്നത്. അന്തരിച്ച മാര്‍ട്ടിന്‍ ജിന്‍സ് ബര്‍ഗാണ് ഭര്‍ത്താവ്. ജയ്ന്‍, ജയിംസ് എന്നിവര്‍ മക്കളാണ്. ആര്‍ലിംഗ്ടന്‍ നാഷണല്‍ സെമിട്രിയിലാണ് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *