ടൊറന്റോ: കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലമായി ടൊറന്റോ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായ സണ്ണി ജോസഫ് കാനഡയിലെ ടൊറന്റോയില്‍ നിന്നു 2020- 22 കാലയളവിലേക്ക് ഫൊക്കാനയുടെ ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു.

ചരിത്ര താളുകളില്‍ സ്ഥാനംപിടിച്ച 2016-ലെ ഫൊക്കാനയുടെ ടൊറന്റോ കണ്‍വന്‍ഷന്റെ ജോയിന്റ് ട്രഷററായി മുന്‍ പ്രസിഡന്റ് ജോണ്‍ പി. ജോണിനൊപ്പം പ്രവര്‍ത്തിച്ച് നേതൃപാടവം തെളിച്ച സണ്ണി ഫൊക്കാനയുടെ നേതൃനിരയില്‍ എത്തേണ്ട വ്യക്തിത്വമാണെന്നതില്‍ യാതൊരു സംശയവുമില്ലെന്ന് കരുതുന്നു.

നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും പഴക്കമേറിയ മലയാളി സംഘടനയായ ടൊറന്റോ മലയാളി സമാജത്തിന്റെ വളര്‍ച്ചയുടെ പാതയില്‍ നെടുംതൂണായി നിന്നുകൊണ്ട് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, സമാജത്തിന്റെ എക്കാലത്തേയും കരുത്തനായ ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സണ്ണി ഇപ്പോഴത്തെ ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍കൂടിയാണ്.

ടൊറന്റോ സീറോ മലബാര്‍ പള്ളിയുടെ ആദ്യകാലം മുതലുള്ള കമ്മിറ്റി മെമ്പറും, സെക്രട്ടറിയും, ജൂബിലി കമ്മിറ്റി ചെയര്‍മാനും, നിരവധി തവണ പള്ളിയുടെ ട്രഷററും ആയി പ്രവര്‍ത്തിച്ചിട്ടുള്ള സണ്ണി തന്റെ സംഘാടക മികവ് ഇതിനോടകം തെളിയിച്ചിട്ടുണ്ട്.

മികച്ച സംഘാടകനും, വാഗ്മിയും, കലാ-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ സണ്ണി ജോസഫ് ഫൊക്കാനയ്ക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നതില്‍ സംശയമില്ല.

ജോയിച്ചന്‍ പുതുക്കുളം

By admin

Leave a Reply

Your email address will not be published. Required fields are marked *