ന്യു യോര്‍ക്ക്: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്-ന്യു ഇയര്‍വ്യത്യസ്തമായ പരിപാടികളോടേആഘോഷിച്ചു. അരനൂറ്റാണ്ടിനോട് അടുക്കുന്ന സംഘടനയുടെ പാരമ്പര്യത്തിനനസരിച്ച് വന്‍ ജനാവലി ആഘോഷത്തില്‍ പങ്കെടുത്തു.

ഹാര്‍ട്ട്‌സ്‌ഡെയ്ല്‍ ഔര്‍ ലേഡി ഓഫ് സ്‌കോദ്ര -അല്‌ബേനിയന്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷത്തില്‍ റോക്ക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്ററായി മൂന്നാം തവണയും തെരെഞ്ഞെടുക്കപ്പെട്ട ഡോ. ആനി പോള്‍ സന്ദേശം നല്കി. സൗഹ്രുദവും സ്‌നേഹബന്ധങ്ങളും നിലനിര്‍ത്തുന്ന, ഐശ്വര്യത്തിന്റെയും പ്രത്യാശയുടെയും പുതുവര്‍ഷത്തിലേക്ക് അവര്‍ ഏവരെയും സ്വാഗതം ചെയ്തു. കിസ്മസിന്റെ നന്മകള്‍ ജീവിതത്തെ ധന്യമാക്കട്ടെ എന്നും അവര്‍ ആശംസിച്ചു.

പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആന്റോ വര്‍ക്കി ആമുഖ പ്രസംഗം നടത്തി. ലൈസി അല്ക്‌സ് ആയിരുന്നു എംസി. നിക്കോള്‍ മാത്യു, ഇന്ത്യന്‍-അമേരിക്കന്‍ ദേശീയ ഗാനനങ്ങളാലപിച്ചു.

സെക്രട്ടറി നിരീഷ് ഉമ്മന്‍പരിപാടികളുടെ അവലോകനവും പ്രസിഡന്റ് ജോയി ഇട്ടന്‍ സ്വാഗതവും ആശംസിച്ചു. ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും ജോയി ഇട്ടന്‍ എടുത്തു കാട്ടി. പുതിയ നേത്രുത്വത്തിന്റെ കീഴില്‍ സംഘടന കൂടുതല്‍ ഉയരങ്ങളിലെത്തട്ടെ എന്ന് ആശംസിച്ചു.

മുഖ്യധാരാ രാഷ്ട്രീയത്തില്‍ ഹാട്രിക്ക് വിജയം നേടിയ ഡോ. ആനി പോളിനെ അസോസിയേഷനു വേണ്ടി പ്രസിഡന്റ് ജോയി ഇട്ടന്‍ പൊന്നാട അണിയിച്ച് ആദരിച്ചു

ദേവിക നായരുടെ സാത്വിക ഡാന്‍സ് സ്‌കൂള്‍, ലിസ ജോസഫിന്റെ നാട്യമുദ്ര ഡാന്‍സ് സ്‌കൂള്‍, ഡ്രീം ഡാന്‍സ് ഫ്‌ലോര്‍ ഡാന്‍സ് സ്‌കൂള്‍ എന്നിവിടങ്ങളില്‍നിന്നുള്ള കുട്ടികള്‍ അവതരിപ്പിച്ച ന്രുത്തങ്ങള്‍ ഇത്തവണ ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നതായിരുന്നു. കുട്ടികള്‍ വ്യത്യസ്ത രാഗതാളത്തിനനുസരിച്ച് പത്ത് മിനിട്ടോളം ന്രുത്തം ചവിട്ടിയത് സദസ് കണ്ണിമക്കാതെ ആസ്വദിച്ചു.

നോബി പോള്‍, മെല്‍ഡ ബിജു, സ്‌നേഹ വിനോയി എന്നിവരുടെ ഗാനങ്ങള്‍, അസോസിയേഷന്റെ വിമന്‍സ് ഫോറം അവതരിപ്പിച്ച മാര്‍ഗം കളി എന്നിവയും ഹ്രുദ്യമായി.

പതിവു പോലെ പാര്‍ക് ഹില്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച് ക്രിസ്മസ് കരള്‍ ഗാനങ്ങള്‍പാടി.

By admin

Leave a Reply

Your email address will not be published. Required fields are marked *