വത്തിക്കാന്‍: കൊറോണ വൈറസ് ഉയര്‍ത്തിയ ഭീതി ജനത സാഹചര്യത്തെ ധീരതയോടെ അതിജീവിക്കുവാന്‍ വിശ്വാസ സമൂഹം പ്രാര്‍ഥനകളിലും ദിവ്യബലികളിലും പങ്കെടുക്കണമെന്ന് അമേരിക്കന്‍ കര്‍ദ്ദിനാളും ഇപ്പോള്‍ ഇറ്റലിയില്‍ കഴിയുകയും ചെയ്യുന്ന റെയ്മണ്ട് ലി ബുര്‍ക്കെ കര്‍ദിനാള്‍ മാര്‍ച്ച് 21 ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കത്തില്‍ കത്തോലിക്കാ സഭാ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. ലോകം അഭിമുഖീകരിക്കുന്ന അതി സങ്കീര്‍ണമായ സാഹചര്യത്തിലാണ് പ്രാര്‍ഥനയുടേയും ദിവ്യബലിയുടെയും പ്രാധാന്യം നാം മനസിലാക്കേണ്ടത്. ഇതിനായി ദേവാലയങ്ങളും ചാപ്പലുകളും തുറന്നിടേണ്ടതാണെന്ന് കര്‍ദിനാള്‍ അഭിപ്രായപ്പെട്ടു.

വിവാഹബന്ധം വേര്‍പെടുത്തിയവര്‍ക്ക് പുനര്‍വിവാഹം ചെയ്തവര്‍ക്കും ദിവ്യബലിയില്‍ പങ്കെടുക്കാമെന്ന പോപ് ഫ്രാന്‍സിസിന്റെ തീരുമാനത്തിനെതിരെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച വ്യക്തിയാണ് കര്‍ദിനാള്‍ ബുര്‍ക്കെ. കൊറോണ വൈറസ് ഏറ്റവും രൂക്ഷമായിരിക്കുന്ന ഇറ്റലിയില്‍ ചേര്‍ന്ന ബിഷപ്പുമാരുടെ സമ്മേളനത്തില്‍ ദിവ്യബലിയും മതപരമായ കൂടിച്ചേരലുകളും തല്‍ക്കാലും നിര്‍ത്തി വയ്ക്കുന്നത് തീരുമാനിച്ചിരുന്നു.

പിന്നീട് കര്‍ദിനാള്‍ ഏഞ്ചോലോ ഡി ഡെനേറ്റിസ് വൈദീകര്‍ തങ്ങളുടെ മനസാക്ഷിക്കനുസൃതമായി മൂന്നു മുതല്‍ 6 അടി ദൂരം പാലിച്ചുകൊണ്ട് ദിവ്യബലി അര്‍പ്പിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. ജനങ്ങള്‍ ഫാര്‍മസിയിലേക്കും സൂപ്പര്‍ മാര്‍ക്കറ്റിലേക്കും പോകാന്‍ അനുമതി ഉണ്ടെങ്കില്‍ എന്തുകൊണ്ട് ദേവാലയത്തില്‍ വന്ന് പ്രാര്‍ഥിക്കുന്നതിനും ദിവ്യബലിയില്‍ പങ്കെടുക്കുന്നതിനും തടസം നില്‍ക്കുന്നു എന്നാണ് ബുര്‍ക്കെ ചോദിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ religionnews.com ല്‍ ലഭ്യമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *