ന്യൂജേഴ്സി: നമ്മുടെ നാട്ടില്‍മാധ്യമപ്രവര്‍ത്തകരുടെ ശക്തമായ സാന്നിധ്യമില്ലായിരുന്നുവെങ്കില്‍ കെട്ടിക്കിടക്കുന്ന ജലാശയം പോലെയാകുമെന്നായിരുന്നു നമ്മുടെ സമൂഹം. തെറ്റുകള്‍ കണ്ടുപിടിക്കുക,സത്യം വെളിച്ചത്തുകൊണ്ടുവരിക, സര്‍ക്കാരുകളെ വേണ്ടിടത്തു വിമര്‍ശിക്കുക തുടങ്ങിയ ശക്തമായ ഇടപെടലുകള്‍ വഴി മാധ്യമപ്രവര്‍ത്തകര്‍ കെട്ടിക്കിടക്കുന്ന ജലാശയങ്ങള്‍ വൃത്തിയാക്കുകയാണ് ചെയ്യുന്നതെന്നു മന്ത്രി ഡോ. കെ. ടി ജലീല്‍.

കെട്ടികിടക്കുന്ന ജലാശയങ്ങളില്‍ അഴുക്കുകള്‍ അടിഞ്ഞുകൂടുക സ്വാഭാവികമാണ്.അഴുക്കുകള്‍കണ്ടെത്തുന്നതിനപ്പുറം നല്ല കാര്യങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കേണ്ടതും മാധ്യമങ്ങളുടെ കടമയാണെന്ന് എഡിസണ്‍ ഇ ഹോട്ടലില്‍ ഇന്നലെ ആരംഭിച്ച ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കസമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.

സമൂഹത്തിനു നന്മചെയ്യുകയാണ് ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ തന്റെ കടമ. അങ്ങനെ മന്ത്രി എന്ന നിലയില്‍ഒരു നിര്‍ദ്ധനനായ വിദ്യാര്‍ത്ഥിയെ സഹായിക്കാന്‍ താന്‍നടത്തിയ ശ്രമങ്ങള്‍ തനിക്കെതിരായ വാര്‍ത്തയായി. ഡോ. എ. പി. ജെ കലാംയൂണിവേഴ്‌സിറ്റിയില്‍ ഒന്നൊഴികെ എല്ലാ വിഷയങ്ങള്‍ക്കും 92 ശതമാനത്തിലേറെ മാര്‍ക്ക് കിട്ടിയ എന്‍ജിനിയറിങ്ങ് വിദ്യാര്‍ത്ഥി ഒരു വിഷയത്തിനു തോറ്റു. രണ്ടു റീവാലുവേഷനിലും ജയിക്കാനുള്ള മാര്‍ക്ക് കിട്ടിയില്ല. ആ വിദ്യാര്‍ത്ഥി തന്നെ സമീപിച്ചു മൂന്നാമത് റീവാലുവേഷന്‍ നടത്തണമെന്ന് അഭ്യര്‍ത്ഥിച്ചു. പക്ഷെ രണ്ട് തവണ പുന്‍പരിശോധിക്കാനെ വകുപ്പുള്ളൂ.

റീവാലുവേഷന്‍ നടത്തിയാല്‍ 40 മാര്‍ക്ക് ഉറപ്പായും ലഭിക്കുമെന്ന് വിദ്യാര്‍ത്ഥി പറഞ്ഞതു ശരിയാണെന്നു തോന്നി. അതിനാല്‍ യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാന്‍സലര്‍ എന്ന നിലയില്‍ താന്‍ ഉത്തരവിട്ടു. മൂന്നാമത്തെ റീവാലുവേഷനില്‍ ആ കുട്ടിക്ക് 48 ശതമാനം മാര്‍ക്ക് ലഭിക്കുകയും യൂണിവേഴ്‌സിറ്റിയില്‍ ബിടെക്കിനു അഞ്ചാമത്തെ റാങ്ക് ലഭിക്കുകയും ചെയ്തു

ഈ സംഭവത്തില്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്മന്ത്രി ഇടപെട്ട് മാര്‍ക്ക് ദാനം നല്‍കിതോറ്റ വിദ്യാര്‍ത്ഥിയെ റാങ്കുകാരനാക്കിയെന്നാണ്.ആ വിദ്യാര്‍ത്ഥിയെ നിരാശപ്പെടുത്തിയിരുന്നുവെങ്കില്‍ ല്‍ ഒരു മിടുക്കനായ എന്‍ജിനീയറെ നമുക്ക് നഷ്ട്ടപ്പെടുമായിരിന്നു. -മന്ത്രി പറഞ്ഞു.

മറ്റൊരിക്കല്‍ തൃശ്ശൂരിലെമനോരമ റിപ്പോര്‍ട്ടര്‍ പറഞ്ഞ പ്രകാരം 18വയസുള്ളഭിന്നശേഷിക്കാരനായ ഒരു വിദ്യാര്‍ത്ഥി വീല്‍ ചെയര്‍ ലഭിച്ചപ്പോള്‍ പഠനം പുനരാംഭിച്ചു. എം. എ വരെ ഫസ്റ്റ് ക്ലാസ്സില്‍ പാസ് ആയി എല്‍ എല്‍ ബി ക്കു ചേര്‍ന്നു. എന്നാല്‍ ഈ വിദ്യാര്‍ത്ഥിയുടെ പ്ലസ് ടുവിന് അംഗീകാരമില്ലെന്നു പറഞ്ഞു അയോഗ്യത കല്‍പ്പിച്ചു.ഈ വിദ്യാര്‍ത്ഥി പ്ലസ്ടുവിനു പ്രൈവറ്റ് ആയി പഠിച്ചതിനാലാണ് അംഗീകാരം റദ്ധാക്കിയത്.

ഇത്തരം മുടന്തു ന്യായങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയുടെ ഭാവി ഇരുട്ടിലാക്കുകയല്ലാതെ മറ്റെന്താണ് ചെയ്യുക.- മന്ത്രി ചോദിച്ചു. ഈ കുട്ടിയുടെ കാര്യത്തില്‍ താന്‍ ഇടപെട്ടു കഴിഞ്ഞെന്നും ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.

ഫ്രാന്‍സിസ് തടത്തില്‍

By admin

Leave a Reply

Your email address will not be published. Required fields are marked *