ന്യൂജേഴ്‌സി: 2019 ഡേവിഡ്‌സണ്‍ ഫെല്ലോ സ്‌ക്കോളര്‍ഷിപ്പിന് ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥി ന്യൂജേഴ്‌സി വുഡ് ക്ലിഫ്‌ലേക്കില്‍ നിന്നുള്ള വരുണ്‍ കുമാര്‍ (18) അര്‍ഹനായി.

അമേരിക്കയില്‍ നിന്നും ഈ സ്‌ക്കോളര്‍ഷിപ്പിന് ആകെ തിരഞ്ഞെടുത്ത 20 വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് വരുണെന്ന് ഡേവിഡ്‌സണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതര്‍ പറഞ്ഞു.

കാന്‍സര്‍ ചികിത്സ സംബന്ധിച്ച ഗവേഷണത്തിനാണ് 50000 ഡോളര്‍ സ്‌ക്കോളര്‍ഷിപ്പ് ലഭിച്ചിരിക്കുന്നത്.

മാരകമായ ബ്രെയ്ന്‍ ട്യൂമറിനെ നേരിടുന്നതിന് കോമ്പിനേഷന്‍ തെറാപ്പി ഡവലപ്പ് ചെയ്തതിനായിരുന്ന വരുണിനെ ഈ അവാര്‍ഡിന് അര്‍ഹനാക്കിയത്.

വാഷിംഗ്ടണ്‍ ഡിസിയില്‍ സെപ്റ്റംബര്‍ 27 ന് നടക്കുന്ന ചടങ്ങില്‍ വരുണ്‍ സ്‌ക്കോളര്‍ഷിപ്പ് ഏറ്റുവാങ്ങും.

പതിനെട്ടോ പതിനെട്ടിനേ താഴെയുള്ള വിദ്യാര്‍ത്ഥികളെയാണ് ഈ അവാര്‍ഡിന് പരിഗണിക്കുന്നത്.

2001 മുതല്‍ മുന്നൂറ് വിദ്യാര്‍ത്ഥികള്‍ക്കായി 7.5 മില്യണ്‍ ഡോളറിന്റെ സ്‌ക്കോളര്‍ഷിപ്പാണ് ഡേവിഡ്‌സണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് നല്‍കിയിട്ടുള്ളത്.

സ്‌ക്കോളര്‍ഷിപ്പ് ലഭിച്ചതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണെന്നും, കൂടുതല്‍ ഗവേഷണങ്ങല്‍ നടത്തുന്നതിന് ഇത് ഉപകരിക്കുമെന്നും വരുണ്‍ കുമാര്‍ പറഞ്ഞു.

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *