ലോസ് ആഞ്ചലസ്: കേരള അസോസിയേഷന്‍ ഓഫ് ലോസ്ആഞ്ചലസിന്റെ (കല) നാല്‍പ്പത്തിരണ്ടാമത് ഓണാഘോഷം സെപ്റ്റംബര്‍ ഏഴാം തീയതി ശനിയാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

നോര്‍വാക്കിലുള്ള പയനിയര്‍ ബുളവാഡിലെ സനാദന്‍ ധര്‍മ്മ ഓഡിറ്റോറിയത്തില്‍ (Sanaden Dharma Auditorium, 15311 Pioneer Blvd, Norwalk, CA 90650) ഉച്ചയ്ക്ക് 12 മണിക്ക് ഓണസദ്യയോടെ ആഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കും.

മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ഓണസന്ദേശം നല്‍കും. കാലിഫോര്‍ണിയയിലെ വിവിധ സംഘടനാ പ്രതിനിധികളും സാംസ്കാരിക നേതാക്കളും പങ്കുചേരുന്നതാണ്.

ഉച്ചകഴിഞ്ഞ് 2.30-ന് ആരംഭിക്കുന്ന ഘോഷയാത്രയില്‍ ചെണ്ടമേളവും താലപ്പൊലിയുമായി വിശിഷ്ടാതിഥികളേയും മാവേലി തമ്പുരാനേയും വരവേല്‍ക്കും.

മുന്‍ വര്‍ഷങ്ങളിലെ മെഗാ തിരുവാതിര, നൃത്തവിസ്മയം എന്നിവയുടെ വമ്പിച്ച വിജയത്തിനുശേഷം കല ഈവര്‍ഷം അഭിമാനപുരസരം അവതരിപ്പിക്കുന്ന വനിതകളുടെ തകര്‍പ്പന്‍ “ശിങ്കാരിമേളം’ ഓണാഘോഷത്തിനു മാറ്റുകൂട്ടും. തിരുവാതിരകളി, ഗാനമേള, ഓണപ്പാട്ടുകള്‍, നൃത്തനൃത്യങ്ങള്‍ എന്നിവയും വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറുന്നതാണ്.

കലയുടെ ഓണാഘോഷത്തില്‍ പങ്കുചേരുന്ന എല്ലാ കലാകാരന്മാരേയും, സ്‌പോണ്‍സര്‍മാരേയും പ്രത്യേക സമ്മാനം നല്‍കി ആദരിക്കും. ഈ വര്‍ഷത്തെ കണ്‍വീനര്‍മാര്‍ ജോണ്‍സണ്‍ ചീക്കന്‍പാറയും, ആനന്ദ് കുഴിമറ്റവുമാണ്. ജോണ്‍ മുട്ടം, ജൂപ്പി ജോര്‍ജ്, ജോര്‍ജുകുട്ടി പുല്ലാപ്പള്ളി എന്നിവര്‍ കലയുടെ കലവറയില്‍ നിന്നുള്ള വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് നേതൃത്വം നല്‍കും.

സതേണ്‍ കാലിഫോര്‍ണിയയിലെ എല്ലാ മലയാളികളേയും ഓണാഘോഷത്തില്‍ പങ്കുചേരുന്നതിനായി കലയുടെ പ്രസിഡന്റ് സോദരന്‍ വര്‍ഗീസ്, സെക്രട്ടറി പി.ജെ. ജോസഫ്, ട്രഷറര്‍ സണ്ണി നടുവിലേക്കുറ്റ്, എന്നിവരും കമ്മിറ്റി അംഗങ്ങളും സ്‌നേഹാദവുകളോടെ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സോദരന്‍ വര്‍ഗീസ് (310 895 6186), പി.ജെ. ജോസഫ് (951 323 5092), സണ്ണി നടുവിലേക്കുറ്റ് (818 522 3968).
ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ (ലോസ്ആഞ്ചലസ്) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

By admin

Leave a Reply

Your email address will not be published. Required fields are marked *