വാഷിംഗ്ടണ്‍ ഡി.സി.: വാഷിംഗ്ടൺ: ഫെഡറൽ ട്രേഡ് കമ്മീഷന്റെ (FTC ) ചെയറായി പ്രസിഡന്റ് ജോ ബൈഡൻ ബിഗ് ടെക്കിന്റെ പ്രമുഖ വിമർശകയായ ലിന ഖാനെ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ടെക്ക് ഭീമൻമാരായ ആമസോൺ, ഫേസ്ബുക്ക്, ഗൂഗിൾ, ആപ്പിൾ എന്നിവയെ നിയന്ത്രിക്കാനുള്ള ഏജൻസിക്ക് നേതൃത്വം വഹിക്കുക എന്ന ഉത്തരവാദിത്വമാണ് മുപ്പത്തിരണ്ടുകാരിയായ ഖാനെ വൈറ്റ് ഹൗസ് ഏൽപ്പിച്ചിരിക്കുന്നത്.

ചൊവ്വാഴ്‌ച ഖാൻ എഫ് ടി സി ചെയർവുമണായി സത്യപ്രതിജ്ഞ ചെയ്തു. സിലിക്കൺ വാലിയിലും അമേരിക്കയിലുടനീളമുള്ള കോർപ്പറേറ്റ് ലോകത്തും വിശ്വാസ ലംഘനങ്ങൾ, വഞ്ചനാപരമായ വ്യാപാര രീതികൾ, ഡാറ്റാ സ്വകാര്യത നഷ്ടങ്ങൾ എന്നിവ അന്വേഷിക്കുന്നതാണ് ഏജൻസിയുടെ ചുമതല. അതിനെ നയിക്കാനാണ് ബൈഡൻ ലിന ഖാനെ തിരഞ്ഞെടുത്തത്.

യു.എസ്. സെനറ്റില്‍ ജൂണ്‍ 15 നടന്ന വോട്ടെടുപ്പില്‍ 28 നെതിരെ 69 വോട്ടുകളാണ് പാക്കിസ്ഥാന്‍ അമേരിക്കന്‍ ആയ ലിന ഖാൻ ന്‍ നേടിയത്. ഡമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളോടൊപ്പം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ സെനറ്റംഗങ്ങളും ഖാന് അനുകൂലമായി വോട്ടു രേഖപ്പെടുത്തി.

കൊളംബിയ ലൊ സ്‌ക്കൂളില്‍ അസ്സോസിയേറ്‌റ് പ്രൊഫസര്‍ ഓഫ് ലൊ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു കാലിഫോര്‍ണിയ സിലിക്കണ്‍ വാലിയില്‍ നിന്നുള്ള പുരോഗമന ഡെമോക്രാറ്റായ ലിന.

പാക്കിസ്ഥാനില്‍ നിന്നുള്ള മാതാപിതാക്കള്‍ക്ക് ലണ്ടനില്‍ ജനിച്ച മകളാണ് ലിന. 1989 മാര്‍ച്ച് 3 ന് ജനിച്ച ലിന പതിനൊന്നാം വയസ്സില്‍ മാതാപിതാക്കളോടൊപ്പം 2010 ല്‍ അമേരിക്കയിലെത്തി.

വില്യംസ കോളേജില്‍ നിന്നും ബിരുദം നേടിയതിന് ശേഷം യെയിന്‍ ലൊ സ്‌ക്കൂളില്‍ നിന്നും നിയമബിരുദം കരസ്ഥമാക്കി.

ലൊ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍ തന്നെ ആമസോണ്‍സ് ആന്റ് ട്രസ്റ്റ് പാരഡോക്‌സ് എന്ന ലേഖനത്തിലൂടെ ഇവര്‍ ആഗോള ശ്രദ്ധ പിടിച്ചുപറ്റി.

കഴിഞ്ഞ വർഷം ഫേസ്ബുക്കിനെതിരെ ആന്റിട്രസ്റ്റ് കേസ് ഫയൽ ചെയ്തും ആമസോണിനെ നിശിതമായി വിമർശിച്ചും ഖാൻ ശ്രദ്ധ നേടിയിരുന്നു. പുതിയ കമ്പനികളിൽ ആധിപത്യം സ്ഥാപിക്കാൻ ടെക് കമ്പനികൾക്ക് അവരുടെ അധികാരം എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ച് ആശങ്കയുണ്ടെന്ന് ഖാൻ ഏപ്രിലിൽ സെനറ്റ് കമ്മിറ്റിയോട് പറഞ്ഞിരുന്നു.

ആമസോണിനെതിരെ എഫ് ടി സി നടത്തുന്ന അന്വേഷണത്തിനും ഖാൻ ആയിരിക്കും ഇനി മേൽനോട്ടം വഹിക്കുക.

രണ്ട് ഡെമോക്രാറ്റുകളും രണ്ട് റിപ്പബ്ലിക്കൻമാരും അടക്കം മറ്റ് നാല് കമ്മീഷണർമാർ കൂടി ഉണ്ടെങ്കിലും ചെയർപേഴ്‌സൺ എന്ന നിലയിൽ ഖാനിനാണ് പ്രധാനമായും ഏജൻസിയുടെ ചീഫ് എക്സിക്യൂട്ടീവ് അധികാരം. അഞ്ച് കമ്മീഷൻ അംഗങ്ങൾക്കും ഏഴ് വർഷത്തെ കാലാവധിയുണ്ട്. പ്രസിഡന്റാണ് ഇവരെ നിയമിക്കുന്നത്.
ഖാന്റെ സീറ്റിനുള്ള കാലാവധി 2024 സെപ്റ്റംബറിൽ അവസാനിക്കും.

F.T.C യുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കമ്മീഷണറായി ഖാനെ സ്ഥിരീകരിക്കുന്നതിന് സെനറ്റിൽ വോട്ടിങ്ങിന് വച്ചിരുന്നു. 69 -28 ആണ് വോട്ടിങ് നില.

കോർപ്പറേറ്റ് ദുരുപയോഗത്തിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുന്നതിന് സഹപ്രവർത്തകർക്കൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി ഖാൻ പ്രസ്താവനയിലൂടെ അറിയിച്ചു.

പി.പി.ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *