മിസൗറി: അമേരിക്കയിലെ അറിയപ്പെടുന്ന പ്രഫഷണല്‍ റസ്‌ലര്‍ ജോസഫ് ലോറിനെയ്റ്റ്‌സ് (60) അന്തരിച്ചു. ചൊവ്വാഴ്ച ഒസാഗ ബീച്ചിലെ റ്റാന്‍ -റ്റാര്‍ എ റിസോര്‍ട്ടില്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഭാര്യയാണ് പോലീസിനെ വിളിച്ച് അറിയിച്ചത്. പോലീസുകാര്‍ റിസോര്‍ട്ടില്‍ എത്തി പരിശോധിച്ച് ജോസഫിന്റെ മരണം സ്ഥിരീകരിച്ചു. മരണത്തില്‍ അസ്വഭാവികതയൊന്നുമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

റോഡ് വാരിയര്‍ അനിമല്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ഇദ്ദേഹം റസലിങ് ലെജന്‍ഡ് ആയിട്ടാണ് അറിയപ്പെടുന്നത്. നിരവധി തവണ ടാഗ് ടീം ചാമ്പ്യന്‍ഷിപ്പിന് അര്‍ഹനായിട്ടുണ്ട്. മുഖത്ത് ചായം തേച്ച് റിങ്ങിലെത്തുന്ന അനിമല്‍ കാണികള്‍ക്ക് ഹരമായിരുന്നു.

ഫിലഡല്‍ഫിയയില്‍ 1960 സെപ്റ്റംബറിലായിരുന്നു ജനനം. എഡി ഷാര്‍ക്കെയുടെ കീഴിലായിരുന്നു ഗുസ്തി അഭ്യാസം. ഭാര്യ കിം ലോറി നെയ്റ്റസ്. മക്കള്‍: ജോസഫ്, ജെയിംസ്, ജെസിക്ക.

സഹപ്രവര്‍ത്തകന്റെ ആകസ്മിക വിയോഗത്തില്‍ ഹള്‍ക്ക് ഹോഗന്‍ നടുക്കം പ്രകടിപ്പിച്ചു. ഏറ്റെടുത്ത ദൗത്യം പൂര്‍ത്തീകരിക്കാതെയാണ് ജോസഫ് മരണത്തിന് കീഴ്‌പ്പെട്ടതെന്ന് അദ്ദേഹത്തിന്റെ അനുശോചന സന്ദേശത്തില്‍ പറയുന്നു.

കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ റസിലിങ്ങില്‍ തിളങ്ങിയ 33 താരങ്ങളാണ് മരിച്ചത്. പലരും 60 വയസിനു താഴെ പ്രായമുള്ളവരായിരുന്നു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *