ഹൂസ്റ്റൺ: അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന റജി ചെറിയാന്റെ അകാല ദേഹ വിയോഗത്തിൽ വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ പ്രൊവിൻസ് അനുശോചനം രേഖപ്പെടുത്തി.
പ്രസിഡണ്ട് ജോമോൻ എ ടയാടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ അനുശോചന യോഗത്തിൽ ഡബ്ലിയു എം സി ഗ്ലോബൽ വൈസ് പ്രസിഡണ്ട് എസ്..കെ. ചെറിയാൻ, ഹൂസ്റ്റൺ പ്രൊവിൻസ് സെക്രട്ടറി റെയ്‌ന സുനിൽ, ട്രഷറർ ബാബു ചാക്കോ എന്നിവർ അനുശോചന പ്രസംഗങ്ങൾ നടത്തി.
വിദ്യാർഥിപ്രസ്ഥാനത്തിൽ കൂടി കടന്നു വന്നു അമേരിക്കയിലെയും കേരളത്തിലെയും സാമൂഹ്യ സംസ്കാരിക ജീവകാരുണ്യ പ്രവർത്തനമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വത്തിനുടമയായിരുന്നു റജിയെന്നു ജോമോൻ ഇടയാടി അനുസ്മരിച്ചു.
അനിശോചനയോഗത്തിൽ ആൻഡ്രൂസ് ജേക്കബ് സ്വാഗതവും പ്രസാദ് ഉമ്മൻ നന്ദിയും പറഞ്ഞു
ജീമോൻ റാന്നി