ചിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ചിക്കാഗോയുടെ ഈ വര്‍ഷത്തെ ഓണാഘോഷവും നിര്‍ദ്ധനര്‍ക്കുള്ള ഭവനപദ്ധതിയുടെ ഉദ്ഘാടനവും പ്രശസ്ത നടിയും നര്‍ത്തകിയുമായ ആശാ ശരത്ത് നിര്‍വഹിക്കും.

സെപ്റ്റംബര്‍ 21-നു വൈകുന്നേരം 5 മണിക്ക് ഓണസദ്യയോടുകൂടി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. മോര്‍”ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍ നടക്കുക. 5 മണിമുതല്‍ 6.30 വരെ ഓണസദ്യ, തുടര്‍ന്ന് താലപ്പൊലി-ചെണ്ടമേളം എന്നിവയോടൂകൂടി മാവേലിയുമായി ഓണാഘോഷയാത്ര, പൊതുസമ്മേളനം, കലാമേള എന്നിവ നടക്കും. ഇത്തവണത്തെ കലാമേളയ്ക്ക് കലാരംഗത്ത് കഴിവുതെളിയിച്ച പ്രമുഖര്‍ നേതൃത്വം നല്‍കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എല്ലാ മലയാളികളെയും നിറഞ്ഞമനസ്സോടെ ഓണാഘോഷത്തിലേക്ക് സ്‌നേഹത്തോടെ മിഡ്‌വെസ്റ്റ് എക്‌സിക്യൂട്ടീവ് സ്വാഗതം ചെയ്യുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *