ഹണ്ട്‌സ് വില്ല (ടെക്‌സസ്സ്): പന്ത്രണ്ട് വര്‍ഷം മുമ്പ് നോര്‍ത്ത് ടെക്‌സസ്സ് ഡാളസ്സിലെ വീട്ടില്‍ വെച്ച് ഒമ്പതും, പത്തും വയസ്സുള്ള രണ്ട് വളര്‍ത്തു (ആണ്‍) മക്കളേയും, ഭാര്യ (30)യേയും കുത്തി കൊലപ്പെടുത്തിയ കേസ്സിലെ പ്രതി റോബര്‍ട്ട് സ്പാര്‍ക്കിന്റെ (45) വധശിക്ഷ സെപ്റ്റംബര്‍ 25 ബുധനാഴ്ച വൈകിട്ട് ടെക്‌സസ്സിലെ ഹണ്ട്‌സ് വില്ല ജയിലില്‍ നടപ്പാക്കി.

ബുദ്ധി മാദ്ധ്യം ചൂണ്ടിക്കാട്ടി വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്ന അവസാന വാദം സെപ്റ്റംബര്‍ 24 ചൊവ്വാഴ്ച 5th അപ്പീല്‍ സര്‍ക്യൂട്ട് കോടതി തള്ളിയിരുന്നു.

ടെക്‌സസ്സില്‍ ഈ വര്‍ഷം നടപ്പാക്കുന്ന ഏഴാമത്തേതും, അമേരിക്കയിലെ പതിനാറാമത്തേയും വധശിക്ഷയാണിത്.

ഭാര്യ അഗ്നുവിനെ കിടക്കുന്ന ബെഡില്‍ വെച്ചു 18 തവണയും, 10 വയസ്സുള്ള മകനെ 45 തവണയും, 9 വയസ്സുള്ള മകനെ നിരവധി തവണയും കുത്തി കൊലപ്പെടുത്തിയ ശേഷം വളര്‍ത്തുമക്കളായ 12, 14 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസ്സിലാണ് വധശിക്ഷ വിധിച്ചത്.

സുപ്രീം കോടതി 2002 ല്‍ മാനസിക നില തകരാറിലായ പ്രതികളുടെ വധശിക്ഷ നടപ്പാക്കരുതെന്ന ഉത്തരവിട്ടിരുന്നെങ്കിലും, സംസ്ഥാനങ്ങള്‍ക്കാണ് പ്രതിയുടെ മാനസികാരോഗ്യം തീരുമാനിക്കുന്നതിനുലഌഅധികാരം നല്‍കിയിരിക്കുന്നത്.

വിഷ മിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിക്കുന്നതിന് മുമ്പ് കുടുംബാംഗങ്ങളെ പേര്‍ ചൊല്ലിവിളിച്ചു ചെയ്ത തെറ്റിന് മാപ്പപേക്ഷിച്ചിരുന്നു. ഈ വര്‍ഷം വധശിക്ഷയും കാത്ത് ഏവ് പേര്‍കൂടി ടെക്‌സസ്സ് ജയിലില്‍ കഴിയുന്നുണ്ട്.

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *