വാഷിങ്ടൺ :2012 അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ സ്ഥാനാര്ഥിത്വത്തിനു വേണ്ടി മത്സരിച്ച ഹെർമൻ കായ്‌ൻ (74)നോവൽ കോറോണവൈറസ് ബാധയെ തുടർന്നു അന്തരിച്ചു . വ്യാഴാച്ച രാവിലെയാണ് ഇതുസംബഡിച്ചു ഔദ്യോഗീക പ്രഖ്യാപനമുണ്ടായത്

.ട്രംപിന്റെ ബ്ലാക്ക് വോയ്‌സിന്റെ ഉപാധ്യക്ഷനായിരുന്നു . ലൈംഗീക അപവാദത്തെത്തുടർന് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും ഇടക്കു വെച്ചു പിന്മാറേണ്ടിവന്നു . ഒബാമക്കെതിരെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും ഉയർന്നുവന്ന ശക്തനായ നേതാവായിരുന്നു ഹെർമൻ.

ഹെർമാൻറെ അപ്രതീക്ഷിത വിയോഗം തന്നെ ഞെട്ടിച്ചതായി അദ്ദേഹത്തിന്റെ അടുത്ത സുഹ്ര്ത്തു ഡാൻ കാളബ്രീസ് പറഞ്ഞു .ജൂൺ 20 നു ഒക്ലഹോമയിൽ നടന്ന ട്രംപിന്റെ തിരഞ്ഞെടുപ്പു റാലിയിൽ ഹെർമൻ പങ്കെടുത്തിരുന്നു .ശ്വാസം മുട്ടൽ ഉൾപ്പെടെയുള്ള രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ജൂലൈ ഒന്നിനാണ് അദ്ദേഹത്തെ അറ്റ്ലാന്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെങ്കിലും പിനീട് ജൂലൈ 4നു മൗണ്ട് റുഷ്‌മോറിൽ നടന്ന പരിപാടിയിലും പ്രസിഡന്റ് ട്രമ്പിനൊപ്പം ഹെർമൻ പങ്കെടുത്തിരുന്നു. .ഭാര്യ ഗ്ലോറിയ ,മക്കൾ വിൻസെന്റ് ,മെലാനിയെ.

By admin

Leave a Reply

Your email address will not be published. Required fields are marked *