ആര്‍ലിംഗ്ടണ്‍ (ടെക്‌സസ്സ്): 2017 ല്‍ മിസ്സോറിയില്‍ നിന്നും അപ്രത്യക്ഷമായ മൂന്ന് കുട്ടികളെ ടെക്‌സസ്സിലെ ആര്‍ലിംഗ്ടണില്‍ നിന്നും 2019 ഒക്ടോബര്‍ 17 ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

ഇതിനോടനുബന്ധിച്ചു കുട്ടികളുടെ മാതാവ് ഷോണ്‍ റോഡ്രിഗസ്സിനെ (41) പോലീസിന് അറസ്റ്റ് ചെയ്തു. മൂന്ന് കുട്ടികളും പിതാവിന്റെ കസ്റ്റഡിയില്‍ കഴിയുന്നതിന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ മൂന്ന് കുട്ടികളേയും രണ്ട് വര്‍ഷം മുമ്പ് മാതാവ് സലൈന്‍ കൗണ്ടിയിലേക്ക് കൊണ്ടുപോയ കേസ്സില്‍ ആഗസ്റ്റ് മാസം ഇവരെ അറസ്റ്റ് ചെയ്യുന്നതിനും കോടതി ഉത്തരവിട്ടിരുന്നു.

സലൈന്‍ കൗണ്ടി ഷെറിഫ് ഓഫീസ് കുട്ടികളെ കണ്ടെത്തുന്നതിന് നാഷണല്‍ സെന്റര്‍ ഫോര്‍ മിസ്സിംഗ് ആന്റ് എക്‌സ്‌പ്ലോയ്റ്റഡ് ചില്‍ഡ്രന്റെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.

മൂന്ന് കുട്ടികളേയും കൊണ്ട്മാതാവ് ഡാളസ്സ് ഫോര്‍ട്ട്‌വര്‍ത്തിലേക്ക് യാത്ര ചെയ്തിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മാതാവിനെ അറസ്റ്റ് ചെയ്തത്. കുട്ടികളെ തട്ടികൊണ്ടു പോകുമ്പോള്‍ മുന്ന് പേര്‍ക്കും എട്ട് വയസ്സിന് താഴെയായിരുന്നു പ്രായം. മൂന്ന് കുട്ടികളേയും ടെക്‌സസ്സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫാമിലി ആന്റ് പ്രൊട്ടക്റ്റീവ് സര്‍വ്വീസ് കസ്റ്റഡിയിലെടുത്തു.

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *