ഡാലസ്: മിഷന്‍സ് ഇന്ത്യ ഇന്റര്‍ നാഷണല്‍ ഫെല്ലോഷിപ്പ് ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ പതിനാറാമതു വാര്‍ഷിക കണ്‍വന്‍ഷന്‍ മേയ് 1 മുതല്‍ 3 വരെ വൈകിട്ട് 6.30 മുതല്‍ 9 വരെ മര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാലസ് (ഫാര്‍മേഴ്‌സ് ബ്രാഞ്ച്) ഓഡിറ്റോറിയത്തില്‍ നടത്തുന്നു.

മിഷന്‍ ഇന്ത്യ സ്ഥാപകനും ജനറല്‍ സെക്രട്ടറിയും സുവിശേഷ പ്രാസംഗികനും വേദപണ്ഡിതനുമായ ജോര്‍ജ് ചെറിയാനാണു കണ്‍വന്‍ഷനില്‍ ദൈവവചനം പ്രഘോഷിക്കുന്നത്. വാര്‍ഷിക കണ്‍വെന്‍ഷന്റെ ഉദ്ഘാടനം സെന്റ് പോൾസ് മാർത്തോമാ ചർച്ച വികാരി റവ. മാത്യു ജോസഫ് (മനോജച്ചൻ ) നിര്‍വ്വഹിക്കും.ഏപ്രില്‍ 28, 29, 30, തീയതികളില്‍ രാവിലെ 9:30 മുതല്‍ 11:30 വരെ ബൈബിൾ ക്ലാസുകള്‍ ഉണ്ടായിരിക്കും..സ്ഥലം 1689 ബന്ദേര ഡ്രൈവ് ,കാരോൾട്ടൻ , ടെക്സസ് 75010 .

കണ്‍വെന്‍ഷന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി , പി. വി. ജോണ്‍, ജോണ്‍ മാത്യു, ജോര്‍ജ് വര്‍ഗീസ്, ഡോ. ചെറിയാന്‍ സാമുവേല്‍, സമണ്‍ ജോണ്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി സജീവമായി പ്രവര്‍ത്തിക്കുന്നു. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിന് എല്ലാവരേയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക്, പി. വി. ജോണ്‍ : 214 642 9108.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *