ഡാളസ്സ്: ഡാളസ്സ് മാവറിക്‌സിന്റെ അഭിമാന താരം ഡെര്‍ക് നൊവിറ്റ്‌സ്ക്കി ഡാളസ്സ് സിറ്റി കൗണ്‍സില്‍റെ പ്രത്യേക ആദരം.

അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ മുമ്പിലുള്ള നിലവിലുള്ള ‘ഒലിവ്’ സ്ട്രീറ്റിന്റെ പേര് ‘നൊവിറ്റ്‌സ്ക്കി വെ’ എന്നാക്കി മാറ്റി സ്ഥാപിക്കുന്നതിന് സെപ്റ്റംബര്‍ 25 ബുധനാഴ്ച വൈകിട്ട് ചേര്‍ന്ന ഡാളസ്സ് സിറ്റി കൗണ്‍സില്‍ ഐക്യ കണ്‌ഠേനെ തീരുമാനിച്ചു.

2018 2019 സീസന് ശേഷം സജീവ മത്സരങ്ങളില്‍ നിന്നും റിട്ടയര്‍ ചെയ്ത നൊവിറ്റ്‌സ്ക്കി എന്‍ ബി എ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്‌ക്കോറിങ്ങ് നടത്തിയ ഫോറിന്‍ ബോണ്‍ കളിക്കാരനെന്ന റിക്കാര്‍ഡ് സ്ഥാപിച്ച കളിക്കാരന്‍ കൂടിയാണ്.

1978 ജൂണ്‍ 19 ന് ജര്‍മനിയില്‍ ജനിച്ച നൊവിറ്റ്‌സ്ക്കി 1994 ലാണ് മത്സര രംഗത്തെത്തുന്നത്. അമ്പത് സീസണുകളില്‍ ഡാളസ്സ് മാവറിക്‌സിന് വിജയങ്ങള്‍ നേടി കൊടുത്തിട്ടുണ്ട്. 1998 മുതല്‍ 2019 വരെ ഡാളസ്സ് മാവറിക്‌സിന്റെ കിങ്ങ് മേക്കറായിരുന്നു.

ബാസ്കറ്റ് ബോള്‍ മത്സരങ്ങളില്‍ നൊവിറ്റ്‌സ്ക്കി കാണികളുടെ ഹരമായിരുന്നു. 7 അടിയിലധികം ഉയരമുള്ള ഈ കളിക്കാരന്‍ അമേരിക്കയിലെ തന്നെ അറിയപ്പെടുന്ന ബാസ്ക്കറ്റ് ബോള്‍ കളിക്കാരനാണ്. വിവാഹിതനും, മുന്ന് കുട്ടികളുടെ പിതാവുമാണ് നൊവിറ്റ്‌സ്ക്കി.

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *