സ്റ്റാറ്റൻഐലൻഡ് ∙പത്തനംതിട്ട മാക്കാംകുന്ന് കരീലമണ്ണിൽ പരേതനായ റിട്ട. അധ്യാപകൻ കെ.ജി.ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ (84) ന്യൂയോർക്കിലെ സ്റ്റാറ്റൻഐലൻഡിൽ അന്തരിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂൾ റിട്ട. അധ്യാപികയായിരുന്നു. വയലത്തല തേവർകാട്ടിൽ കുടുംബാഗമാണ്. മക്കളോടൊപ്പം ദീർഘകലമായി സ്റ്റാറ്റൻഐലൻഡിൽ വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു.

സ്റ്റാറ്റൻഐലൻഡ് മാർത്തോമ ഇടവകാഗമാണ്. സംസ്കാരം പിന്നീട് സ്റ്റാറ്റൻഐലൻഡിൽ നടക്കും.

മക്കൾ: ഗീവർഗീസ് ചാക്കോ, തോമസ് കെ. ചാക്കോ, അലക്സ് കെ. ചാക്കോ. മരുമക്കൾ: ആഷാ ഗീവർഗീസ്, മജ്ഞു സൂസൻ തോമസ്, പ്രതീ അലക്സ്. എല്ലാവരും ന്യൂയോർക്ക്.

ടി. വി. ജോണ്‍, ആലീസ്, സാറാമ്മ തോമസ്, ലില്ലിക്കുട്ടി സ്റ്റീഫൻ, പരേതരായ ശോശാമ്മ വർഗീസ്, ടി.എ. കോശി, ടി.വി. തോമസ് എന്നിവർ സഹോദരങ്ങളാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *