ഫിലാഡല്‍ഫിയ: യു. എസിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും (യു. എസ്. സി. സി. ബി), ചിക്കാഗോ സെ. തോമസ് സീറോമലബാര്‍ രൂപതയുടെയും സംയുക്ത ആഹ്വാനപ്രകാരം സെപ്റ്റംബര്‍ 15 മതബോധന ഞായര്‍ ആയി അമേരിക്കയിലെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളും ആചരിച്ചു. കുട്ടികളുടെ വിശ്വാസപരിശീലനക്ലാസുകള്‍ ആരംഭിക്കുന്ന സെപ്റ്റംബര്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച്ചയാണ് എല്ലാ വര്‍ഷവും മതബോധനദിനമായി ആചരിക്കുന്നത്.

മതാധ്യാപകരെ æട്ടികളുടെ വിശ്വാസപരിശീലനത്തിനായി ഔദ്യോഗികമായി കമ്മീഷന്‍ ചെയ്യുന്നു എന്നതിനുപരി, മാമ്മോദീസാ സ്വീകരിച്ച എല്ലാ വ്യക്തികളും തങ്ങള്‍ക്ക് ലഭിച്ച ക്രൈസ്തവവിശ്വാസം അഭംഗുരം കാത്തുസൂക്ഷിçന്നതിനൊപ്പം കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കാന്‍ ബാധ്യസ്തരാണ് എന്നുള്ള മഹത്തായ ദൗത്യം ഉത്‌ബോധിപ്പിക്കാനും മതബോധനഞായര്‍ ആചരണത്തിലൂടെ സഭ ലക്ഷ്യമിടുന്നു.

ദിവ്യബലിക്കു ശേഷം ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ മതാധ്യാപകര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. മാതാപിതാക്കള്‍ക്കൊപ്പം മതാധ്യാപകര്‍ നിര്‍വഹിക്കുന്ന ശ്രേഷ്ഠമായ ദൗത്യം ദിവ്യബലിമധ്യേയുള്ള സന്ദേശത്തില്‍ അദ്ദേഹം ഊന്നിപ്പറഞ്ഞു. മതബോധനസ്കൂള്‍ ഡയറക്ടര്‍ ജേക്കബ് ചാക്കോ æട്ടികളുടെ വിശ്വാസപരിശീലനത്തിലും, ഇടവകയുടെ ആത്മീയ വളര്‍ച്ചയ്ക്കും മതാധ്യാപകര്‍ ചെയ്യുന്ന നിസ്വാര്‍ത്ഥ സേവനങ്ങള്‍ അനുസ്മരിച്ചു.

കൊച്ചുകുട്ടികളെ സംബന്ധിച്ച് അവêടെ മാതാപിതാക്കളാണ്പ്രാഥമിക അദ്ധ്യാപകര്‍. ഗാര്‍ഹിക സഭ എന്നുവിശേഷിപ്പിക്കപ്പെടുന്ന സ്വന്തം ഭവനം ആദ്യത്തെ ക്ലാസ്മുറിയും. മാതാപിതാക്കളും വീട്ടിലെ മറ്റു മുതിര്‍ന്ന അംഗങ്ങളും പറയുന്നതും, പ്രവര്‍ത്തിക്കുന്നതും, ശ്രദ്ധിച്ചും നിരീക്ഷിച്ചുമാണ് കുട്ടികള്‍ ആദ്യപാഠങ്ങള്‍ ഹൃദിസ്തമാക്കുന്നത്. വിശ്വാസപരിശീലനത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. ഇതുമനസിലാക്കി കൊച്ചുകുട്ടികള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന കുടുംബാന്തരീക്ഷത്തില്‍ ഗുണപാഠങ്ങളും, പരസ്പരസ്‌നേഹം, പèവക്കല്‍ മുതലായ നല്ലശീലങ്ങളും പ്രതിപാദിക്കുന്ന ടി.വി. പ്രോഗ്രാമുകള്‍ തിരഞ്ഞെടുത്തുകൊടുക്കുന്നതില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ചെറുപ്രായത്തില്‍ പറഞ്ഞുകൊടുക്കുന്നതും, കാണിച്ചുകൊടുക്കുന്നതുമായ കാര്യങ്ങളാണ് കുട്ടികളുടെ മനസില്‍ ആഴത്തില്‍ പതിയുക.

ഏതൊരു സമൂഹത്തിന്റെയും അടിസ്ഥാനഘടകമായ കുടുംബത്തില്‍ നിന്നാണ് മാനുഷികമൂല്യങ്ങള്‍ കുട്ടികള്‍ ആര്‍ജിക്കുന്നത്. ബാല്യത്തില്‍ മതാപിതാക്കള്‍ നല്‍കുന്ന പാഠങ്ങളാണ് പില്‍ക്കാലത്ത് നന്മയുടെ ദീപസ്തംഭങ്ങളാകാനും, സത്യസന്ധതയുടെ വക്താക്കളാകാനും, സമൂഹനീതിക്കുവേണ്ടി നിലകൊള്ളുന്ന വരാകാനും കുട്ടികളെ പ്രാപ്തരാക്കുന്നത്.

സ്വന്തം ഭവനത്തില്‍ ലഭിക്കുന്ന വിശ്വാസപരിശീലനത്തിന്റെ തുടര്‍ച്ചയായാണ് മതബോധനസ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടികളുടെ വിശ്വാസപരിശീലന യാത്രയിലെ മറ്റൊരുഘട്ടം എന്നുമാത്രമേ മതബോധനസ്കൂളുകളെ വിശേഷിപ്പിക്കാനാവൂ. വീട്ടില്‍ മാതാപിതാക്കളില്‍നിന്നും, സഹോദരങ്ങളില്‍ നിന്നും ലഭിക്കുന്ന പ്രാര്‍ത്ഥനാചൈതന്യത്തെയും, വിശ്വാസതീക്ഷ്ണതയെയും അരക്കിട്ടുറപ്പിക്കുക മാത്രമേ ആഴ്ച്ചയിലൊരിക്കല്‍ മാത്രമുള്ള സി.സി.ഡി ക്ലാസുകളും, വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന വെക്കേഷന്‍ ബൈബിള്‍ സ്കൂളും മറ്റും ചെയ്യുന്നുള്ളു.

ജോസ് മാളേയ്ക്കല്‍

By admin

Leave a Reply

Your email address will not be published. Required fields are marked *