ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ യുവത്വങ്ങളുടെ സൗഹൃദ കൂട്ടായ്മയായ ബഡി ബോയ്‌സ് ഫിലാഡല്‍ഫിയായുടെ ഓണാഘോഷ പരിപാടികളുടെ മുഖ്യാതിഥിയായി മിസോറാം മുന്‍ ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ പങ്കെടുക്കുന്നു.

2019 ഓഗസ്റ്റ് 31ന് ശനിയാഴ്ച വൈകിട്ട് നാലര മണി മുതല്‍ ഫിലഡല്‍ഫിയാ ക്രിസ്‌തോസ് മാര്‍ത്തമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചാണ് (9999 Gatnry Road ,Philadelphia, PA 19115 ) ഓണാഘോഷ പരിപാടികള്‍ നടത്തപ്പെടുന്നത്. സാധക മ്യുസിക് അക്കാദമിയുടെ നേതൃത്വത്തിലുള്ള ഗാനമേള, പ്രഫഷണല്‍ ഡാന്‍സ് ട്രൂപ്പുകള്‍ അവതരിപ്പിക്കുന്ന നൃത്തങ്ങള്‍ , ചെണ്ടമേളം,വടംവലി മത്സരം , തിരുവാതിരകളി തുടങ്ങി നിരവധി കലാപരിപാടികള്‍ അരങ്ങേറും.

നാടന്‍ രീതിയില്‍ തയ്യാറാക്കി ഇലയിട്ട് വിളമ്പുന്ന സ്വാദിഷ്ടമായ ഓണസദ്യ ഈ ഓണാഘോഷ പരിപാടികളുടെ ഹൈലൈറ്റ് ആയിരിക്കും. ഈ ഓണാഘോഷ പരിപാടികളില്‍നിന്നും മിച്ചം ലഭിക്കുന്ന മൊത്തം തുകയും അപ്പര്‍ഡാര്‍ബിയില്‍ സാമ്പത്തിക ദുരിതം അനുഭവിക്കുന്ന ഒരു കുടുംബത്തിന് കൈമാറുമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: അനു സ്കറിയാ: 2674962423, ശാലു പുന്നൂസ്: 2034829123, ബിജു ചാക്കോ: 2158888926, ജിജു കുരുവിള:2152729338, സജില്‍ വര്‍ഗ്ഗീസ്: 2678449610, സോണി: 2674559456, സോബി: 2678881373, ലിജോ ജോര്‍ജ്: 215 7767940, ലിനോ: 2673125360 .

രാജു ശങ്കരത്തില്‍, ഫിലഡല്‍ഫിയ

By admin

Leave a Reply

Your email address will not be published. Required fields are marked *