ഡാളസ്: ഒക്ടോബർ ഇരിപത്തിയാറാം തീയതി ഡാളസ്സിൽ വെച്ച് നടന്ന ഫോമായുടെ അഞ്ചംഗ ജുഡീഷ്യൽ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ചവർ സ്ഥാനമേറ്റു. നാല്‌ വർഷം കാലാവധിയുള്ള ഈ കൗൺസിലിന്റെ ചെയർമാനായി മാത്യു ചെരുവിലും, വൈസ് ചെയർമാനായി യോഹന്നാൻ ശങ്കരത്തിലും, സെക്രെട്ടറിയായി സുനിൽ വർഗ്ഗീസും, കൗൺസിൽ അംഗങ്ങളായി ഫൈസൽ എഡ്‌വേഡ്‌ (കൊച്ചിൻ ഷാജി)യും, തോമസ് മാത്യുവും, ബാബു മുല്ലശ്ശേരിയും ഭാരവാഹികളായി. ബേബി ഊരാളിൽ, ശശിധരൻ നായർ, ജോൺ ടൈറ്റസ് എന്നിവരടങ്ങുന്ന ഇലക്ഷൻ കമ്മീഷൻ ആണ് തിരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തത്. ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിന്റെ അധ്യക്ഷതയിൽ കൂടിയ കൗൺസിൽ യോഗത്തിലാണ്, വിജയികളിൽ നിന്നും പുതിയ ഭാരവാഹികളുടെ സ്ഥാനങ്ങൾക്ക് തീരുമാനായത്.

ഫോമായുടെ നിലവിലെ ബൈലോയുടെ പതിനൊന്നാം ആർട്ടിക്കിളിൽ വിവരിച്ചിരിക്കുന്ന കാര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കുകയെന്നതാണ് ഈ കൗൺസിലിന്റെ പ്രധാനധർമ്മം. ഒരു വലിയ സംഘടനകയിൽ ഉരുത്തിരിയുന്ന അഭിപ്രായവ്യത്യാസങ്ങൾ സംഘടനക്കുള്ളിൽ തന്നെ തീർപ്പുകല്പിക്കുവാൻ വേണ്ടിയുള്ള സംവിധാനമാണ് ഇത്. വളരെയധികം ഉത്തരവാദിത്വങ്ങളുള്ളതാണ് ഫോമായുടെ ജുഡീഷ്യൽ കൗൺസിൽ എന്ന് ഉത്തമബോധ്യമുണ്ടന്ന് ചെയർമാനായി സ്ഥാനമേറ്റ മാത്യു ചെരുവിൽ കൗൺസിൽ അംഗങ്ങളെ ആദ്യമീറ്റിങ്ങിൽ അഭിസംബോധന ചെയ്തുകൊണ്ട് ബോധിപ്പിച്ചു.

ഫോമായുടെ പുതിയ ജുഡീഷ്യൽ കൗൺസിലിന് വേണ്ടിവരുന്ന എല്ലാ സഹായ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, ജനറൽ സെക്രെട്ടറി ജോസ് എബ്രഹാം, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്‌, ട്രഷറര്‍ ഷിനു ജോസഫ്‌, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവർ കൗൺസിലിനെ അഭിവാദ്യങ്ങളോടെ സ്വാഗതം ചെയ്തു.

പന്തളം ബിജു തോമസ്, പി ആർ ഓ

By admin

Leave a Reply

Your email address will not be published. Required fields are marked *