ഫൊക്കാനയുടെ നേതൃത്വത്തിൽ ഫൊക്കാനയുമായി ബന്ധപെട്ടു പ്രവർത്തിക്കുന്നവരുടെ ഒരു കുടുംബസംഗമം ” ഇമ്മിണി ബല്യ ഒരു കാര്യം ” എന്ന ഒരു പരിപാടിയായി ജൂലൈ 18 ശനിയാഴ്ച വൈകിട്ട് 7 .30 ന് നടത്തുന്നതായി പ്രസിഡന്റ് മാധവൻ ബി നായർ അറിയിച്ചു.

ഫോക്കാനയിൽ പ്രവർത്തിക്കുന്നവരുടെ ഒരു സംഗമവും അവരുടെ മനസിലുള്ള കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുക എന്നതാണ് ഉദ്ദേശ്യം. ആദ്യ 2 മിനുട്ട് എല്ലാരും ” ഇമ്മിണി ബല്യ ഒരു കാര്യം ” പറയണം . അതു ലോക കാര്യം ആവാം കുടുംബകാര്യം ആവാം , മനസിന് സന്തോഷം ഉള്ള എന്തുമാകാം . ഇത് പരസ്പരം പരിചയപ്പെടുത്താനും കൂടിയ ഒരു വേദിയാണ്.

അതു കഴിഞ്ഞാൽ പാട്ടോ , വാദ്യ ഉപകരണങ്ങളോ ,മറ്റുള്ളവരെ അനുകരിക്കുന്നതോ അങ്ങനെ അവരവർക്കുള്ള കഴിവുകൾ പ്രകടിപ്പിക്കാൻ വേണ്ടിയുള്ള ഒരു വേദിയാണ് . നമ്മൾ അറിയാത്ത പല കഴിവുകളും നമുക്ക് ചുറ്റുമുള്ളവരിൽ കാണും , അത് പലപ്പോഴും പ്രകടിപ്പിക്കാൻ ഒരു വേദി കിട്ടാറില്ല എന്നതാണ് സത്യം .നിങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കഴിവ് പുറത്തുകൊണ്ടുവരാനുള്ള അവസരം കൂടിയാണ് ആണ് ” ഫൊക്കാനയിലെ ഇമ്മിണി ബല്യ മീറ്റിംഗ് ” ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് .

ഫൊക്കാനയിലെ ഇമ്മിണി ബല്യ മീറ്റിംങ്ങിൽ എല്ലാ ഫൊക്കാന പ്രവർത്തകരും അംഗ സംഘടനയുടെ പ്രവർത്തകരും പങ്കെടുക്കണം എന്ന് പ്രസിഡന്റ് മാധവൻ ബി നായർ , സെക്രട്ടറി ടോമി കോക്കാട്ട് , ട്രഷർ സജിമോൻ ആന്റണി എന്നിവർ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *