ഫ്ലോറിഡാ .: ഫെഡറേഷന്‍ ഓഫ്‌ കേരള അസ്സോസിയേഷന്‍സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക (ഫൊക്കാന) യുടെ പത്തൊൻപതാമത്‌ കണ്‍വന്‍ഷന്‍ 2020 ജൂലൈ 9 മുതൽ 12 വരെ അറ്റ്ലാന്റിക് സിറ്റിയിലെ പ്രസിദ്ധമായ ബാലിസ് കാസിനോ റിസോർട്ടിൽ വെച്ച് നടത്തുന്നു . ഫൊക്കാനയുടെ അന്തർദ്ദേശീയ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ വളരെ പുരോഗമിക്കുന്നു. അതിനു മുന്നോടിയായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന റീജിയണല്‍ കിക്ക്‌ഓഫ്‌ അനുസ്യൂതം തുടര്‍ന്നു കൊണ്ടിരിക്കുന്നു. ജനകീയ പിന്തുണയോടെ ഓരോ റീജിയനുകളിലും സംഘടിപ്പിക്കുന്ന റീജിണൽ കൺവെൻഷന് വമ്പിച്ച പ്രതികരണമാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന്‌ ഫൊക്കാന ഭാരവാഹികള്‍ അറിയിച്ചു.

ഫ്ലോറിഡ ഫൊക്കാന റീജിണൽ കൺവെൻഷൻ നവംബർ 30 തിയതി ശനിയാഴ്ച വൈകിട്ട് 5 മണിമുതല്‍ KNAI THOMMAN SOCIAL HALL ളിൽ വെച്ച് (225 North Dover Road, Dover, Tampa, FL 33527) നടത്തുന്നു. റീജിണൽ കൺവെൻഷനും കിക്ക്‌ഓഫും അതിവിപുലമായ രീതിയിൽ നടത്തുന്നതിനോടൊപ്പം തന്നെ സ്പെല്ലിങ് ബി കോമ്പറ്റീഷനും മറ്റ് കലാപരിപാടികളും ഉൾപ്പെടുത്തി ഒരു ദിവസത്തെ കൺവെൻഷൻ ആയിട്ടാണ് നടത്തുന്നത്. ഫൊക്കാന കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ കുറഞ്ഞ നിരക്കില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഏര്‍ലി ബേഡ് സ്‌പെഷ്യല്‍ നിരക്കുകളിൽ റീജിണൽ കൺവെൻഷനുകളിൽ ചെയ്യുവാൻ സാധിക്കുന്നതാണ്.

കുട്ടികളുടെ വിവിധ കല പരിപാടികൾ ആണ്‌ ഫൊക്കാന റീജിയണല്‍ കിക്ക്‌ഓഫ്‌ നോടൊപ്പം ചിട്ട പെടുത്തിയിട്ടുള്ളത്‌. ഫ്ലോറിഡ ഫൊക്കാന കിക്ക്‌ഓഫ്‌പുതുമയാര്‍ന്ന പരിപാടികളാലും,ജനസാനിധ്യം കൊണ്ട്‌ , കേരളത്തനിമയാര്‍ന്ന ഭക്ഷണത്താലും എന്നും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്‌. കേരളീയ സംസ്‌കാരവും കലകളും മലയാള ഭാഷയും പുത്തന്‍ തലമുറയിലേക്ക്‌ പകര്‌ന്നു കൊടുക്കുക എന്നതാണ്‌ ഫൊക്കാന ഉദ്ദേശം. മലയാളി മനസ്സിനേയും അവരുടെ ജീവല്‌ പ്രശ്‌നങ്ങളേയും അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ ഫൊക്കാന എന്നും ശ്രമിക്കുന്നതാണ്‌.മലയാളി സമൂഹത്തിനുവേണ്ടി അവരുടെ ഒത്തൊരുമയ്‌ക്കുവേണ്ടി അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന്‌ ഒറ്റക്കെട്ടായി മുന്നേറുണ്ടതിന്റെ പ്രസക്തി ഇന്നു വളരെ വലുതാണ്‌.

ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ , സെക്രട്ടറി ടോമി കോക്കാട്ട് , ട്രഷറര്‍ സജിമോൻ ആന്റണി, ട്രസ്ടി ബോർഡ് ചെയർമാൻ മാമൻ സി ജേക്കബ് ,എക്സ്. വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, വൈസ് പ്രസിഡന്റ് എബ്രഹാം കളത്തിൽ , കൺവെൻഷൻ ചെയർ ജോയി ചക്കപ്പൻ, നാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, കേരള കൺവെൻഷൻ ചെയർ ജോർജി വർഗീസ്, മുൻ ഫൊക്കാന പ്രസിഡന്റ് കമാണ്ടർ ജോർജ് കോരുത്,ഫൗണ്ടേഷൻ വൈസ് ചെയർ സണ്ണി മറ്റമന,ഫിനാൻസ് കമ്മറ്റി ചെയർ ബാബു സ്റ്റീഫൻ ,ഓഡിറ്റർ ചാക്കോ കുരിയൻ,മുൻ ഫൗണ്ടേഷൻ ചെയർ ജേക്കബ് പടവത്തിൽ , നാഷണൽ കമ്മിറ്റി മെംബേർ രാജീവ് കുമാരൻ തുടങ്ങി നിരവധി ദേശീയ നേതാക്കളും സാമൂഹ്യസാംസ്‌ക്കരിക രംഗങ്ങളിലെ പ്രമുഖരും കിക്ക്‌ഓഫിൽ പങ്കെടുക്കും. വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്‌.

എല്ലാവരേയും ഈ സമ്മേളനത്തിലേക്ക്‌ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നുതായി ഫൊക്കാന ഫ്ലോറിഡ റീജിണൽ വൈസ് പ്രസിഡന്റ് ജോൺ കല്ലോലിക്കൽ അറിയിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ

By admin

Leave a Reply

Your email address will not be published. Required fields are marked *