പ്രളയത്തിലകപെട്ടു ദുരിതമനുഭവിക്കുന്ന കേരള ജനതയ്ക്കു തെല്ലൊരാശ്വാസമായി തുടങ്ങിയ ഫൊക്കാനയുടെ സ്വപ്ന പദ്ധതിയായ ഭവനം പദ്ധതി അമേരിക്കന്‍ മലയാളികളുടേയും അവര്‍ ഉള്‍പ്പെടുന്ന സംഘടനകളുടേയും അകമഴിഞ്ഞ സഹായത്തോടു കൂടി ഫൊക്കാന കേരള ഗവൺമെന്റിന്റെ ഭവനം പ്രോജെക്ട ആയി സഹകരിച്ചു നിര്‍മ്മിച്ചു നല്‍കുന്ന നൂറു വീടുകളിൽ പത്തു വീടുകളുടെ പണികൾ പൂർത്തിയായി.ജനുവരി 12 ന് മുന്നാറിൽ ബഹുമാനപെട്ട വൈദുതീ വകുപ്പ് മന്ത്രി ശ്രീ എം . എം . മണിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ബഹുമാനപെട്ട തൊഴിൽ എക്സി.വകുപ്പ് മന്ത്രി ശ്രീ ടി. പി രമകൃഷ്ണൻ ഈ ഭവനങ്ങൾ നാടിന് സമര്‍പ്പിക്കും.

ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ , അഡ്വ. ഡീൻ കുര്യാക്കോസ് എം.പി , എസ് .രജേന്ദ്രൻ എം.എൽ. എ., സെക്രെട്ടറി ടോമി കോക്കാട്ട് , ട്രഷററും ഭവനം പദ്ധിതിയുടെ കോർഡിനേറ്ററും ആയ സജിമോൻ ആന്റണി, എക്സി . വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ , അഡിഷണൽ ട്രഷറർ പ്രവീൺ തോമസ്, നാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ , ഫിനാൻസ് കമ്മിറ്റി ചെയർ ബാബു സ്റ്റീഫൻ, ഫൗണ്ടേഷൻ വൈസ് ചെയർ സണ്ണി മാറ്റമന,നാഷണൽ കമ്മിറ്റി മെംബേർസ് ആയ തോമസ് പാലാട്ടി, സജി പോത്തൻ തുടങ്ങി നിരവധി സമുഖ്യ, സാംസ്‌കാരിക പ്രവർത്തകർ ഫൊക്കാനയുടെ സംഘടനാ ചരിത്രത്തിലെ ഒരു പുതു അദ്ധ്യായത്തിന് തുടക്കം കുറിക്കുന്ന ഈ അസുലഭമായ മുഹൂര്‍ത്തത്തിൽ പങ്കെടുക്കും.

2018 ആഗസ്റ്റ് മാസം 15ന് കേരളത്തെ പിടിച്ചുകുലുക്കിയ മഹാപ്രളയത്തിന്റെ ബാക്കിപത്രം എന്ന് പറയുന്നത് നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രമാണ്. ഈ നഷ്ടങ്ങള്‍ക്ക് പരിഹാരം കാണുവാനാണ് കേരളാ ഗവണ്‍മെന്റ് മായി സഹകരിച്ചു ഭവനം പദ്ധതിക്ക് രൂപം കൊടുത്തത്. പ്രളയ സമയത്ത് നാട്ടിലെത്തി പ്രസിഡന്റ് മാധവൻ ബി നായരുടെ നേതൃത്വത്തില്‍ നിരവധി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും പല കുടുംബങ്ങളുടേയും വിഷമങ്ങള്‍ക്ക് പരിഹാരം കാണുകയും, പല ദുരിതാശ്വാസ ക്യാമ്പുകള്‍ക്കു ഫൊക്കാന സഹായം എത്തിക്കുകയും ചെയ്തിരുന്നു.

ഫൊക്കാനയുടെ സംഘടനാ ചരിത്രത്തിലെ തന്നെ വലിയ ഒരു പദ്ധതി ഏറ്റെടുക്കുകയും സമയബന്ധിതമായി അത് അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കുകയും ചെയ്യുവാന്‍ ഫൊക്കാന പ്രസിഡന്റ് എന്ന നിലയില്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും ,ചുരുങ്ങിയ കാലംകൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുന്നതല്ല പുതിയ കേരളസൃഷ്ടി എന്നത്, ഈ പ്രോജക്ട് തുടർന്ന് കൊണ്ടിരിക്കുമെന്നും പ്രസിഡന്റ് മാധവൻ ബി നായർ അറിയിച്ചു .

ഫൊക്കാനയെ സംബന്ധിച്ചടത്തോളം അസുലഭമായ ഒരു മുഹൂര്‍ത്തമാണത് ഇത് .ഫൊക്കാനയുടെ ഈ വളര്‍ച്ചയ്‌ക്കൊപ്പം ,മനസിനൊപ്പം യാത്ര ചെയ്യാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം ഉണ്ടെന്ന് സെക്രെട്ടറി ടോമി കോക്കാട്ട് അറിയിച്ചു.

അമേരിക്കന്‍ മലയാളികളുടേയും അവര്‍ ഉള്‍പ്പെടുന്ന സംഘടനകളുടേയും അകമഴിഞ്ഞ സഹായത്തോടു കൂടിയാണ്ഈ പ്രോജക്ട് പൂര്‍ത്തിയാകുന്നത്. ഇതിൽ സഹകരിച്ച നല്ലവരായ വ്യക്തികളുടെ സഹായവും, സഹകരവും മാത്രമാണ് ഈ പ്രോജക്ട് വളരെ വേഗം പൂര്‍ണ്ണതയില്‍ എത്തിക്കുവാൻ സാധിച്ചത്. ഇതിൽ സഹകരിച്ച ഏവരോടും ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നതായി ട്രഷറും ഭവനം പദ്ധിതിയുടെ കോർഡിനേറ്ററും ആയ സജിമോൻ ആന്റണിഅറിയിച്ചു.

സേവനസന്നദ്ധരായി ഒറ്റ മനസ്സോടെ അണിനിരന്ന ഫൊക്കാന പ്രവർത്തകരുടെ ലഭ്യമായ എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ച് കൊണ്ട് ഫൊക്കാന നടത്തുന്ന ചാരിറ്റി പ്രവർത്തങ്ങൾ തുടർന്ന് കൊണ്ടിരിക്കുമെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ മാമ്മൻ സി ജേക്കബ് അറിയിച്ചു.

ഫൊക്കാനയുടെ സ്വപ്ന പദ്ധതിയായ ഭവനം പദ്ധതി നാടിന് സമർപ്പിക്കുബോൾ നിങ്ങളുടെ ഏവരുടെയും സഹായവും സഹകരണവും ഉണ്ടാകണമെന്ന് ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ ആയസെക്രട്ടറി ടോമി കോക്കാട്ട് , ട്രസ്ടി ബോർഡ് ചെയർമാൻ മാമൻ സി ജേക്കബ്, ട്രഷർ സജിമോൻ ആന്റണി,എക്സ്. വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ ,വൈസ് പ്രസിഡന്റ് എബ്രഹാം കളത്തിൽ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണൽ ജോയിന്റ് സെക്രട്ടറി വിജി നായർ, ജോയിന്റ് ട്രഷർ പ്രവീൺ തോമസ്, ജോയിന്റ് അഡീഷണൽ ട്രഷർ ഷീല ജോസഫ്. വിമെൻസ് ഫോറം ചെയർ ലൈസി അലക്സ്, കൺവെൻഷൻ ചെയർ ജോയി ചക്കപ്പൻ, നാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, ഫിനാൻസ് കമ്മിറ്റി ചെയർ ബാബു സ്റ്റീഫൻ ,ഫൗണ്ടേഷൻ ചെയർമാൻ എബ്രഹാം ഈപ്പൻ,ട്രസ്റ്റീ ബോർഡ് സെക്രട്ടറി വിനോദ് കെയർക് , വൈസ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *